Saturday December 03, 2016
Latest Updates

ബേബി സിറ്റിംഗിന് ദിവസം പത്ത് യൂറോ മാത്രം!,ഡബ്ലിനില്‍ അനധികൃത കേന്ദ്രങ്ങള്‍ പെരുകുന്നുവെന്ന് കണ്ടെത്തല്‍ 

ബേബി സിറ്റിംഗിന് ദിവസം പത്ത് യൂറോ മാത്രം!,ഡബ്ലിനില്‍ അനധികൃത കേന്ദ്രങ്ങള്‍ പെരുകുന്നുവെന്ന് കണ്ടെത്തല്‍ 

ഡബ്ലിന്‍:വെറും പത്ത് യൂറോയ്ക്ക് ഒരു പകല്‍ മുഴുവന്‍ കുട്ടികളെ നോക്കാന്‍ ബേബി സിറ്റര്‍മാരുമായി ബ്ലാക്ക് മാര്‍ക്കററ് തയ്യാറെന്നു റിപ്പോര്‍ട്ടുകള്‍.ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്നവരും,ഏഷ്യയില്‍ നിന്നുള്ള കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ളവരും ബേബി സിറ്റര്‍മാര്‍ എന്ന നിലയില്‍ ഇന്റര്‍നെറ്റില്‍ പരസ്യം നല്കിയാണ് കുട്ടികളെ നോക്കാന്‍ ആഗ്രഹം അറിയിക്കുന്നത്.കുറഞ്ഞ പണം നല്‍കിയാല്‍ മതി എന്നതിനാല്‍ ഏറെ മാതാപിതാക്കള്‍ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍.

ഇതോടെ പ്രതിസന്ധിയിലാവുന്നത് യോഗ്യതകളുള്ള ഈ മേഖയിലെ പ്രൊഫഷണലുകളാണ്. 

ഒരു പാക്കറ്റ് സിഗരറ്റിനെക്കാള്‍ കുറിച്ച് കൂടുതല്‍ നല്‍കിയാല്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 6 വരെ ആറു മാസം മുതല്‍ പ്രായം ഉള്ള കുട്ടികളെ നോക്കാന്‍ ആളെ കിട്ടുമ്പോള്‍ പ്രൊഫഷണലുകള്‍ ഈ മത്സരത്തോട് പിടിച്ചു നില്‍ക്കാനാവാതെ സമ്മര്‍ദ്ദത്തിലാവുന്നു.

അസോസിയേഷന്‍ ഓഫ് ചൈല്‍ഡ് ഹുഡ് പ്രൊഫഷണല്‍സും , എയര്‍ലി ചൈല്‍ഡ് ഹുഡ് അയര്‍ലണ്ടും ഈ മേഖലയിലെ മികച്ച നിലവാരത്തിനായി വാദിക്കുന്നു. ഈ മേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവരേയും ഉള്‍പ്പെടുത്തുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ വിപുലമാക്കണമെന്നും ഇത് പരിശീലനം മുതലായവ ഉറപ്പാക്കാന്‍ സഹായിക്കുമെന്നും കുട്ടികളുടേയും കുടുംബംഗങ്ങളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. 

എന്നാല്‍ ഇതേ സമയം തന്നെ തങ്ങളുടെ കുട്ടികളെ നോക്കാനായി ഏതു തരം ആളുകളെയാണ് ഏല്‍പ്പിക്കുന്നത് എന്ന് ഉറപ്പാക്കുന്നതിലും കുട്ടിയെ കൈമാറുന്നതിന് മുമ്പ് മതിയായ ചോദ്യങ്ങള്‍ ചോദിക്കുന്നതിലും രക്ഷിതാക്കള്‍ തിക്ഞ്ഞ ശ്രദ്ധയും സൂക്ഷ്മതയും പുലര്‍ത്തണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. 

എന്നാല്‍ രക്ഷിതാക്കളാവട്ടെ കുറഞ്ഞ ചിലവില്‍ കുട്ടികളെ നോക്കാനുള്ള സൗകര്യം അനധികൃതമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ പ്രയോജനപ്പെടുത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.ഡബ്ലിന്റെ ചില ഭാഗങ്ങളില്‍ പതിനഞ്ചു കുട്ടികളെ വരെ അനധികൃതമായി സംരക്ഷിക്കുന്ന ബേബി സിറ്റര്‍മാര്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍.

Scroll To Top