Monday December 05, 2016
Latest Updates

വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ്:ഡബ്ലിനിലെ ദമ്പതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചു

വാഹനാപകട ഇന്‍ഷുറന്‍സ് തട്ടിപ്പ്:ഡബ്ലിനിലെ ദമ്പതികള്‍ക്ക് തടവ് ശിക്ഷ വിധിച്ചു

ഡബ്ലിന്‍:അപരിചിതരായി അഭിനയിച്ച് കാറപടമുണ്ടാക്കി ഇന്‍ഷുറന്‍സ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷിച്ചു. ഡബ്ലിനിലെ ക്ലോണ്‍ഷോഗ് പ്രിയോര്‍വുഡ് ബിച്ചസിലെ ഡോവിഡ് വാര്‍ഡ് (30), ലിന്‍സി ഐവറി (27) എന്നിവരാണ് തട്ടിപ്പു കേസില്‍ അറസ്റ്റിലായത്. ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ പേജ് സന്ദര്‍ശിക്കാനിടയായ ഇന്‍ഷുറന്‍സ് കമ്പനി ഇരുവരും ദമ്പതികളാണെന്ന് തിരിച്ചറിയുകയായിരുന്നു. ഐവറി ഓടിച്ചിരുന്ന ഫോക്‌സ്‌വാഗന്‍ പസാറ്റ് കാറിനു പിന്നില്‍ വാര്‍ഡ് സഞ്ചരിച്ചിരുന്ന ഓപ്പല്‍ കോഴ്‌സ ഇടിക്കുകയായിരുന്നു എന്നായിരുന്നു ഇന്‍ഷുറന്‍സ് കമ്പനിയോട് ഇരുവരും വിശദീകരിച്ചത്.

വാര്‍ഡ് കുറ്റക്കാരനാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്നും നേരത്തെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളതിനാലും വാര്‍ഡിനെ ജഡ്ജ് മാര്‍ട്ടില്‍ നോളന്‍ ഒരു വര്‍ഷത്തേക്ക് തടവ് വിധിക്കുയായിരുന്നു. നേരത്തെ ഇരുവര്‍ക്കും രണ്ടു വര്‍ഷം തടവാണ് വിധിച്ചിരുന്നത്. ഐവറി നേരത്തെ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നും കുട്ടികളെ നോക്കുന്നതിനുമായി രണ്ടുവര്‍ഷ തടവില്‍ നിന്ന് ഒഴിവാക്കി. 

ഡബ്ലിന്‍ സര്‍ക്യട്ട് ക്രിമിനല്‍ കോര്‍ട്ടിനു മുമ്പാകെ വാര്‍ഡും ഐവറിയും എഫ്ബിഡി ഇന്‍ഷുറസ് കമ്പനിയെ തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ നിന്ന് തങ്ങളെ രക്ഷപ്പെടുത്തണമെന്ന അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി രണ്ടു വര്‍ഷം തടവിനു ഇളവ് നല്കിയത്. 
അപകട നടന്നയുടന്‍ സംഭവസ്ഥലത്തെത്തിയ ഗാര്‍ഡയോട് ഇരുവര്‍ക്കും പരിക്കേറ്റതായും അപരിചിതരാണെന്നുമാണ് പറഞ്ഞത്. ഉടന്‍ ഇരുവരെയും ഒരേ ആംബുലന്‍സില്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും പരിചയക്കാരെ്ന്ന ഭാവം പോലും ഇല്ലായിരുന്നു. പിന്നീട് എഫ്ബിഡി ഇന്‍ഷുറന്‍സ് കമ്പനിയോട് ക്ലെയിമിനു വേണ്ടി അപേക്ഷിക്കുകയായിരുന്നു. സംഭവം സത്യമായിരുന്നങ്കില്‍ ഇരുവര്‍ക്കും 15,000 രൂപ നഷ്ടപരിഹാരം ലഭിക്കുമായിരുന്നെന്ന് കോടതി അറിയിച്ചു. 


Scroll To Top