Sunday December 04, 2016
Latest Updates

കാറുകളില്‍ കൃത്രിമം കാണിച്ചു,വോക്‌സ്‌വാഗണ്‍ പ്രതിസന്ധിയില്‍,കമ്പനി തലവന്‍ രാജിവെച്ചു 

കാറുകളില്‍ കൃത്രിമം കാണിച്ചു,വോക്‌സ്‌വാഗണ്‍ പ്രതിസന്ധിയില്‍,കമ്പനി തലവന്‍ രാജിവെച്ചു 

ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മ്മാതാക്കളായ വോക്‌സ്‌വാഗണ്‍ പ്രതിസന്ധിയില്‍. വാഹനമലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ചു. പുകമലിനീകരണ പരിശോധനയില്‍ മലിനീകരണത്തിന്റെ തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്ട് വെയര്‍ ഘടിപ്പിച്ചാണ് കൃത്രിമം കാട്ടിയത്.

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാസ്‌പോര്‍ട്ടേഷനിലെ ഗവേഷകരാണ് കമ്പനിയുടെ കള്ളത്തരം കണ്ടെത്തിയത്. അമേരിക്കയില്‍ വില്‍ക്കുന്ന കാറുകളില്‍ പൊതുവെ മറ്റിടങ്ങളെ അപേക്ഷിച്ച് മലിനീകരണം കുറവാണ്. എന്നാല്‍, വോക്‌സ്‌വാഗണ്ണില്‍ അമേരിക്കയില്‍ പോലും മലിനീകരണത്തിന്റെ തോത് കൂടുതലായിരുന്നു. യു എസ് എന്‍വിറോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയെയും കാലിഫോര്‍ണിയ എയര്‍ റിസോഴ്‌സ് ബോര്‍ഡിനെയും തട്ടിപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഈ ഏജന്‍സികള്‍ വിവരം പുറത്തുവിടുകയായിരുന്നു. അവസാനം വോക്‌സ്‌വാഗണ്ണും കുറ്റം സമ്മതിക്കേണ്ടിവന്നു.അയര്‍ലണ്ടിലും ആയിരക്കണക്കിന് കാറുകളുടെ ഉടമകളെ പ്രശ്‌നം ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട് 
ലോകത്താകമാനം വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ സോഫ്ട്‌വെയര്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.സംഭവത്തെ തുടര്‍ന്ന് കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ചു.

അമേരിക്കയില്‍ കമ്പനി നിയമനടപടികള്‍ നേരിടേണ്ടിവരും. യൂറോപ്പില്‍ വോക്‌സ്‌വാഗണ്‍ കമ്പനിയുടെ ഓഹരി ഇടിഞ്ഞു.

Scroll To Top