Friday December 09, 2016
Latest Updates

പഴയ വീഞ്ഞ് പുതിയ കുടത്തില്‍ ..

പഴയ വീഞ്ഞ് പുതിയ കുടത്തില്‍ ..

എഓഎല്‍ പോലുള്ള പഴയ മെസേജിങ്ങ് ആപ്പുകളിലെ പ്രധാന സവിശേഷതയായിരുന്ന എവേ മെസേജിങ്ങ് സംവിധാനം ഫേസ്ബുക്ക് തിരികെ കൊണ്ടുവരുന്നു.

സൈഡ്ബാര്‍ സ്റ്റാറ്റസുകള്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ പ്രധാനമായും ഉപഭോക്താക്കള്‍ അപ്പപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍ കൂട്ടുകാരുമായി പങ്കുവെക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ്. പന്ത്രണ്ടു മണിക്കൂര്‍ മാത്രം സജീവമായിരിക്കുന്ന അപ്‌ഡേറ്റുകള്‍ ശേഷം സ്വമേധയാ ഡിലീറ്റാവുകയും ചെയ്യും. അപ്‌ഡേറ്റ് ചെയ്യുന്നവരുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ മാത്രമേ മെസേജുകള്‍ കാണൂ എന്ന പ്രത്യേകതയുമുണ്ട്.

വാട്ട്‌സ്ആപ്പ്, ജി ചാറ്റ് തുടങ്ങിയ സംവിധാനങ്ങളില്‍ ഇതിന്റെ വകഭേദങ്ങള്‍ ഇപ്പോഴും ലഭ്യമാണെങ്കിലും മരണത്തിന്റെ വക്കിലുള്ള ഒരു ഫീച്ചര്‍ ഫേസ്ബുക്ക് പുനരവതരിപ്പിക്കുന്നത് ഏറെ കൗതുകത്തോടെയാണ് സാങ്കേതികരംഗം നോക്കിക്കാണുന്നത്. തായ് വാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ സേവനം ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നു

Scroll To Top