Wednesday January 18, 2017
Latest Updates

ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തില്ലെങ്കില്‍ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ ഭീഷണി

ഉപയോക്താക്കള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തില്ലെങ്കില്‍ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുമെന്ന് ഫേസ്ബുക്കിന്റെ ഭീഷണി

ഡബ്ലിന്‍ :ഉപയോക്താക്കള്‍ക്കെതിരെ ഒളിയമ്പുമായി വീണ്ടും ഫേസ്ബുക്ക്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്ത ഉപയോക്താക്കളുടെ ഫോട്ടോകള്‍ പ്രൊഫൈലില്‍ നിന്നും ഡിലീറ്റ് ചെയ്യുമെന്നാണ് ഫേസബുക്ക് അധികൃതരുടെ പുതിയ ഭീഷണി. മുമ്പ് ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തവര്‍ക്ക് ഫേസബുക്കിലൂടെ മെസ്സേജ് അയക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ ഭീഷണി മുഴക്കിയിരുന്നു.
ഫോട്ടോ ഷെയറിങ് ആപ്പ് ആയ ‘മൊമന്റ്‌സ്’ ഡൗണ്‍ലോഡ് ചെയ്യണമെന്നും, അല്ലെങ്കില്‍ സിങ്ക്ഡ് ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യുമെന്നുമാണ് ഫേസ്ബുക്ക് പറയുന്നത്. ജൂലൈ 7നുള്ളില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിരിക്കണം. ഭീഷണിയെത്തുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു. ഈ ആപ്പ് ഫ്രീ ആണ്.

Scroll To Top