Saturday December 10, 2016
Latest Updates

ഫേസ് ബുക്ക് ഐറിഷ് സര്‍ക്കാരിനെ കബളിപ്പിക്കുന്നതായി കണ്ടെത്തല്‍:കോര്‍പറേറ്റ് ടാക്‌സില്‍ വന്‍ കുറവ് 

ഫേസ് ബുക്ക് ഐറിഷ് സര്‍ക്കാരിനെ കബളിപ്പിക്കുന്നതായി കണ്ടെത്തല്‍:കോര്‍പറേറ്റ് ടാക്‌സില്‍ വന്‍ കുറവ് 

ഡബ്ലിന്‍ :വരുമാനത്തില്‍ കുതിച്ചുചാട്ടം ഉണ്ടായെങ്കിലും കോര്‍പറേറ്റ് ടാക്‌സ് കുറച്ച് നല്കി നല്കി ഐറിഷ് സര്‍ക്കാരിനെ ഫേസ് ബുക്ക് കബളിപ്പിക്കുന്നതായി ആരോപണം. ഫേസ് ബുക്കിന്റെ യൂറോപ്യന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സാണ് ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിയുടെ വരുമാനം 180 കോടി യൂറോയില്‍ നിന്ന് 483 കോടി യൂറോയായാണ് ഉയര്‍ന്നത്. 

കഴിഞ്ഞ വര്‍ഷം വരുമാനത്തില്‍ 62.5 ശതമാനത്തിന്റെ വര്‍ധയുണ്ടായപ്പോഴും കോര്‍പറേറ്റ് ടാക്‌സ് ബില്‍ 1.1 മില്യന്‍ യൂറോയില്‍ നിന്ന് 3.4 മില്യന്‍ യൂറോ ആയി മാത്രമേ ഉയര്‍ന്നിട്ടുള്ളൂ. ഫേസ് ബുക്കിന്റെ ആഗോള വരുമാനമായ 1246 കോടി ഡോളറില്‍ 47 ശതമാനവും കമ്പനി നേടുന്നത് ഐറിഷ് യൂണിറ്റില്‍ നിന്നാണ്. 
കമ്പനി 12.8 മില്യന്‍ യൂറോ പ്രീ ടാക്‌സ് ലാഭം നേടിയതായി കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അഡ്മിനിസ്റ്റേഷന്‍ ചിലവുകള്‍ കൂടിയതിനാലാണ് ടാക്‌സ് അടവ് കുറഞ്ഞതെന്ന് കമ്പനി വെളിപ്പെടുത്തുന്നുണ്ടെങ്കിലും അതിന്റെ കൃത്യമായ രേഖകള്‍ കമ്പനിയ്ക്കില്ലെന്നു നികുതി വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു. അയര്‍ലണ്ടില്‍ ഫേസ് ബുക്കിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഡബ്ലിനിലെ സിലിക്കണ്‍ ഡോക്‌സില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ കമ്പനി.

65 രാജ്യങ്ങളില്‍ നിന്നായി ഇവിടെ 1,000 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. തേര്‍ഡ് പാര്‍ട്ടി കസ്റ്റമേഴ്‌സില്‍ നിന്നുള്ള ഓണ്‍ലൈന്‍ പരസ്യത്തില്‍ നിന്നാണ് ഡബ്ലിന്‍ ഓഫിസിലെ പ്രധാന വരുമാനം നേടുന്നതെന്ന് കമ്പനി ഡയറക്ടര്‍ അറിയിച്ചു. ഡബ്ലിനിലെ ഓഫീസില്‍ സെയില്‍സ് വിഭാഗത്തില്‍ 227 പേരും കമ്മ്യൂണിറ്റി ഓപ്പറേഷന്‍സ് വിഭാഗത്തില്‍ 98 പേരും അഡ്മിനിസ്റ്റേഷന്‍ വിഭാഗത്തില്‍ 89 പേരും എന്‍ജിനീയറിംഗ് വിഭാഗത്തില്‍ 64 പേരും ജോലി നോക്കുന്നുണ്ട്. 2009 ഒക്ടോബറിലാണ് കമ്പനി ഡബ്ലിനില്‍ ഔദ്യോഗികമായി യൂറോപ്യന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് തുറന്നത്.



Scroll To Top