Friday December 09, 2016
Latest Updates

ഫേസ് ബുക്കിലെ ചതിക്കുഴികളില്‍ യൂറോപ്പിലെ മലയാളികളും വീഴുന്നുവോ ?

ഫേസ് ബുക്കിലെ ചതിക്കുഴികളില്‍ യൂറോപ്പിലെ മലയാളികളും വീഴുന്നുവോ ?

Stella Morgan,

Jlisa Lisa,

Chrissy Alieu,

Joyma Selit…….. (+1000)

 ഇവര്‍ ആരും നിങ്ങളുടെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ആകണമെന്നില്ല . പക്ഷെ ദിവസവും ഇത്തരത്തില്‍ വ്യത്യസ്ഥ പേരിലുള്ള നിരവധി വിദേശ സ്ത്രീകളുടെ പ്രൊഫൈല്‍ ,ഫോട്ടോയോടൊപ്പം നിങ്ങള്‍ക്ക് മെസ്സേജുകളായി എത്തുന്നുണ്ടോ ?

Hello,
How was your day?, Can we be friends, If you are interest…………

ഇങ്ങനെ തുടങ്ങി പരിചയം തുടങ്ങുന്ന ഇഷ്ട്ടക്കാരി പതുക്കെ ഫേസ് ബുക്കില്‍ നിന്നും മാറി സ്വകാര്യ ചാറ്റിംഗിലേയ്ക്ക് നിങ്ങളെ കൂട്ടിയേക്കാം.മിക്കവാറും നിങ്ങളുടെ yahoo messenger ID യാണ് നിങ്ങളോട് ഇവര്‍ ആവശ്യപ്പെടാറുള്ളത്. 

ഇതിലെ ചതി മനസ്സിലാകാത്ത യുവാക്കള്‍ ID അവര്‍ക്ക് അയച്ച് കൊടുക്കുന്നു. പിന്നീട് yahoo messenger video ചാറ്റിങ്ങിലേയ്ക്ക് കളിക്കളം മാറ്റുന്നതോടെ സൗഹൃദം മര്യാദയുടെ സീമകള്‍ ലംഘിക്കാന്‍ തുടങ്ങും.. പതുക്കെ സംഭാഷങ്ങള്‍ ഇക്കിളികൂട്ടുന്ന അശ്ലീല ഭാഷയിലേക്ക് മാറുന്നു. ക്രമേണ ഈ സ്ത്രീകള്‍ രഹസ്യ ഭാഗങ്ങള്‍ കാണിച്ച് കൊണ്ട് യുവാക്കളോട് അവരുടെ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. അതിന് തയ്യാറാകുന്ന യുവാക്കളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇവര്‍ അറിയാതെ റെക്കോഡ് ചെയ്യപ്പെടുന്നു.

fake fbപിന്നെയാണ് കളി കാര്യമാവുന്നത്.അടുത്ത ദിവസം വലിയ ഒരു തുക ആവശ്യപ്പെട്ടുകൊണ്ട് ഇതേ സ്ത്രീയുടെ മെസ്സേജ് യുവാവിന് ലഭിക്കുന്നു. അതില്‍ ഒരു അക്കൗണ്ട് നമ്പറും കൊടുത്തിട്ടുണ്ടാകും. ഇത്രയും വലിയ തുക തനിക്ക് നല്കാന്‍ സാധിക്കില്ല എന്ന് പറയുമ്പോള്‍, അവന്റെ നഗ്‌നത കലര്‍ന്ന വീഡിയോ ദൃശ്യങ്ങള്‍ അവന് അയച്ച് കൊടുക്കൊടുക്കുന്നു . പണം തന്നില്ലങ്കില്‍ ഈ വീഡിയോ അടുത്ത ബന്ധുക്കള്‍ക്കും, ഫേസ് ബുക്ക് സുഹൃത്തുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. അപ്പോഴാണ് താന്‍ ചതിക്കപ്പെട്ടു എന്ന വിവരം യുവാവ് മനസ്സിലാക്കുന്നത്.

ബ്രിട്ടണിലും അയര്‍ലണ്ടിലുമടക്കം നിരവധി മലയാളി ചെറുപ്പക്കാരും ഈ ചതിയില്‍ അകപ്പെട്ടിട്ടുണ്ട്. പണം നല്കാന്‍ കഴിയാതെ വന്നവരുടെ ദൃശ്യങ്ങള്‍ അടുത്ത ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും കൈമാറുന്നതോടെ മാനസികമായും സാമ്പത്തികമായും തകരുന്ന ഇവരില്‍ പലരും ആത്മഹത്യയുടെ വക്കിലാണ്. .

ഫിലിപ്പൈന്‍സിലും ചില ആഫ്രിക്കന്‍ രാജ്യങ്ങളിലുമുള്ള പെണ്‍കുട്ടികളെ ഉപയോഗിച്ച് ഇത്തരം ചതിക്കുഴി തീര്‍ക്കുന്നത് ഒരു വ്യാപാരമായിട്ടുണ്ട്,ഇത്തരം ചതിയില്‍ അകപ്പെടാതിരിക്കുവനുള്ള ജാഗ്രത. ഫേസ് ബുക്ക് പോലുള്ള നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.അല്ലെങ്കില്‍ പണനഷ്ട്ടവും മാനഹാനിയും ഉറപ്പാണെന്ന് പറയേണ്ടതില്ലല്ലോ ?

(കടപ്പാട് :ലൈഫ് സ്‌റ്റൈല്‍ )

Scroll To Top