Tuesday December 06, 2016
Latest Updates

രഹസ്യങ്ങള്‍ പരസ്യമാവുമ്പോള്‍,ഫേസ് ബുക്ക് ചതിക്കുമോ?ജാഗ്രതൈ …

രഹസ്യങ്ങള്‍ പരസ്യമാവുമ്പോള്‍,ഫേസ് ബുക്ക് ചതിക്കുമോ?ജാഗ്രതൈ …

ഡബ്ലിന്‍:ഫേസ് ബുക്ക് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ പ്രൈവസി സെറ്റിംഗുകള്‍ പരിശോധിക്കാന്‍ മുന്നറിയിപ്പ്. നെറ്റ് വര്‍ക്കില്‍ സര്‍ച്ച് ചെയ്യാനുള്ള സൗകര്യങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മുന്നറിയിപ്പ്. ഗ്രൂപ്പുകള്‍, സംഭവങ്ങള്‍, പ്രൊഫൈല്‍ പേജുകള്‍, എന്നിവയായിരുന്നു ഇതുവരെ സര്‍ച്ച് ചെയ്യാന്‍ കഴിഞ്ഞിരുന്നത്. 

ഒരാള്‍ ഇടുന്ന പോസ്റ്റുകള്‍ സര്‍ച്ച് ചെയ്തു കണ്ടുപിടിക്കാന്‍ എളുപ്പമായിരുന്നില്ല. പക്ഷേ ഇനി മുതല്‍ പോസ്റ്റുകളും മുഴുവന്‍ സംഭാഷണങ്ങളും എല്ലാം ആര്‍ക്കും സര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാന്‍ കഴിയും. 

ഒരാളുടെ പോസ്റ്റുകള്‍ ഇങ്ങനെ കണ്ടുപിടിക്കുന്നതിന് അവരുടെ സുഹൃത്ത് ആയിരിക്കണമെന്നില്ല. ഒരാളുടെ സുഹൃത്തുക്കള്‍ ഇട്ട പോസ്റ്റുകളും ഇങ്ങനെ സേര്‍ച്ച് ചെയ്ത് മറ്റൊരാള്‍ക്ക് കണ്ടുപിടിക്കാനാവും. സൈറ്റില്‍ ഇത് സംബന്ധിച്ച അറിയിപ്പുകള്‍ ഇല്ലാതെ മാറ്റങ്ങള്‍ വരുത്തുന്നത് ഫേസ് ഉപയോഗിക്കുന്നവരോട് ചെയ്യുന്ന അനീതിയാണ് എന്ന് വിമര്‍ശനം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. 

ഒരാള്‍ക്ക് പ്രൈവസി സെറ്റിംഗുകളില്‍ മാറ്റം വരുത്തി പോസ്റ്റ് കാണുന്നവരെ നിയന്ത്രിക്കാമെന്ന് ഫേസ് ബുക്ക് അധികൃതര്‍ പറയുമ്പോഴും പഴയ പോസ്റ്റുകളുടെ കാര്യത്തില്‍ സെറ്റിംഗുകള്‍ മാറ്റുന്നത് അത്ര പ്രായോഗികമാവില്ല എന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് ട്രില്യണ്‍ പഴയ പോസ്റ്റുകളാണ് ഇതിന്റെ ഭാഗമായി ആര്‍ക്കൈവ്‌സിലേക്ക് ചേര്‍ക്കപ്പടുന്നത്.

Scroll To Top