Wednesday December 07, 2016
Latest Updates

സ്‌കൈപ്പിന് വെല്ലുവിളിയുമായി ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ വീഡിയോ കോള്‍ ഫീച്ചര്‍

സ്‌കൈപ്പിന് വെല്ലുവിളിയുമായി ഫെയ്‌സ്ബുക്കിന്റെ മെസഞ്ചര്‍ വീഡിയോ കോള്‍ ഫീച്ചര്‍

ഫെയ്‌സ്ബുക്ക് മെസഞ്ചറില്‍ സൗജന്യ വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയില്ലെങ്കിലും യുഎസ് യുകെ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ ഇത് അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കോളിംഗ് രംഗത്ത് ആധിപത്യം പുലര്‍ത്തുന്ന സ്‌കൈപ്പിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ അപ്‌ഡേറ്റ്്. സ്‌കൈപ്പിന്റെയും ഗൂഗിള്‍ ഹാങ്ഔട്ട്‌സിന്റെയും ഉപയോക്താക്കളുടെ എണ്ണം കുറയ്ക്കുകയും അതുവഴിയായി അവരുടെ ആധിപത്യം അവസാനിപ്പിക്കുകയുമാണ് ഫെയ്‌സ്ബുക്കിന്റെ ലക്ഷ്യം.

ഐഒഎസ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ആളുകള്‍ക്ക് വീഡിയോ കോളിംഗ് ഫീച്ചര്‍ ഉപയോഗിക്കാം. അധികം വൈകാതെ തന്നെ ഇത് ഇന്ത്യയിലേക്കും എത്തും. ആന്‍ഡ്രോയിഡ് ടു ആന്‍ഡ്രോയിഡ് മാത്രമല്ല, ക്രോസ് പ്ലാറ്റ്‌ഫോമുകളിലും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന ആള്‍ക്ക് ഐഒഎസ് ഉപയോഗിക്കുന്ന ആളെയും തിരിച്ചും വീഡിയോ കോളിംഗ് നടത്താം.

നിലവില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഫീച്ചറിനെ ലോ ബാന്‍ഡ്‌വിഡ്ത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കി കൊണ്ടിരിക്കുകയാണെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് സ്‌കൈപ്പില്‍ നടത്തിയ അപ്‌ഡേറ്റില്‍ ലോ ബാന്‍ഡ്‌വിഡ്ത്ത് പതിപ്പ് അവതരിപ്പിച്ചിരുന്നു. മെസഞ്ചര്‍ ഡോട്ട് കോം എന്ന വെബ്‌സൈറ്റിലൂടെ മെസഞ്ചര്‍ ഇപ്പോള്‍ ഡെസ്‌ക്ടോപ്പില്‍നിന്നും ഉപയോഗിക്കാം.

Scroll To Top