Saturday December 03, 2016
Latest Updates

ഫേസ്ബുക്കിലെ പുതിയ ഇമോജി ബട്ടനുകള്‍ അപകടകാരികളോ?

ഫേസ്ബുക്കിലെ പുതിയ ഇമോജി ബട്ടനുകള്‍ അപകടകാരികളോ?

ഫേസ്ബുക്ക് ഈയിടെയായി അവതരിപ്പിച്ച ഇമോജി ബട്ടനുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ബെല്‍ജിയന്‍ പോലീസ്. ഇത്തരം ഇമോജികള്‍ ഉപയോഗിക്കുന്നതുവഴി, ഉപയോക്താവിന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ച് പരസ്യങ്ങള്‍ നല്‍കി വലയിലാക്കാന്‍ കമ്പനി ശ്രമിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

ഉദാഹരണമായി മൊബൈല്‍ഫോണിന്റെ ഫോട്ടോകള്‍ക്ക് സ്ഥിരമായി ലൈക്ക് ചെയ്യുകയോ, ലവ് റിയാക്ഷന്‍ നല്‍കുകയോ ചെയ്യുന്ന ഒരാളുടെ പ്രൊഫൈലില്‍ മൊബൈല്‍ഫോണുകളുടെ പരസ്യം നല്‍കാന്‍ ഫേസ്ബുക്ക് ശ്രദ്ധിക്കും. ഇത്തരം പരസ്യങ്ങളുടെ വലയില്‍ അകപ്പെടാതിരിക്കാനാണ് പോലീസിന്റെ മുന്നറിയിപ്പ്. കൂടാതെ നമ്മുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ മറ്റ് കോര്‍പ്പറേറ്റ് കമ്പനികളുമായി പങ്കുവയ്ക്കാനും ഇത് കാരണമാകുന്നു.

ലൈക്ക് ബട്ടനു പുറമെ ഫെബ്രുവരിയില്‍ അഞ്ച് ബട്ടനുകള്‍ കൂടിയാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. Love, Haha, Wow, Sad, Angry എന്നിവയാണ് അവ. അതേസമയം ഈ റിയാക്ഷന്‍ ബട്ടനുകള്‍ക്ക് പ്രതീക്ഷിച്ചത്ര പ്രിയമില്ലെന്നാണ് ഈയിടെ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത്. ഉപയോക്താക്കള്‍ ഇപ്പോഴും ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനുമാണത്രേ ഇഷ്ടപ്പെടുന്നത്.

Scroll To Top