Sunday April 23, 2017
Latest Updates

ഫേസ്ബുക്കിന്റെ അതിബൃഹത്തായ ഡാറ്റ സെന്റര്‍ അയര്‍ലണ്ടില്‍ സ്ഥാപിക്കും 

ഫേസ്ബുക്കിന്റെ അതിബൃഹത്തായ ഡാറ്റ സെന്റര്‍ അയര്‍ലണ്ടില്‍ സ്ഥാപിക്കും 

ബ്ലാഞ്ചസ് ടൌണ്‍ :ഫേസ്ബുക്കിന്റെ അതിബൃഹത്തായ ഡാറ്റ സെന്റര്‍ അയര്‍ലണ്ടില്‍ സ്ഥാപിക്കാന്‍ തീരുമാനമായി.200 മില്യന്‍ യൂറോയുടെ പുതിയ പദ്ധതി ഡബ്ലിനോട് ചേര്‍ന്ന് കിടക്കുന്ന കൗണ്ടി മീത്തിലെ ക്ലൂണിയിലാണ് സ്ഥാപിക്കുക.

ഫേസ്ബുക്കിന്റെ യൂറോപ്യന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആയി അറിയപ്പെടുന്ന ഡബ്ലിനില്‍ ഇപ്പോള്‍ തന്നെ 900 ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്.പുതിയ ഡാറ്റാ സെന്റര്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ക്ക് വഴി തുറക്കും.

ഊര്‍ജ സംരക്ഷണത്തിനു പ്രാധാന്യം നല്കി ഹൈഡ്രോ പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഡാറ്റാ സെന്റ്ററാണ് ക്ലൂണിയിലെ ഇന്ഡസ്ട്രിയല്‍ സോണില്‍ പ്രവര്‍ത്തനം ആരംഭിക്കുക.പദ്ധതിയുടെ പ്ലാനിംഗ് പെര്‍മിഷന് വേണ്ട അപേക്ഷ ഇന്നലെ സമര്‍പ്പിച്ചു കഴിഞ്ഞു.

Scroll To Top