Thursday September 21, 2017
Latest Updates

മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നും ഒരേതരം ടീ ഷര്‍ട്ട് ധരിക്കുന്നതിന്റെ രഹസ്യമെന്ത് ?

മാര്‍ക്ക് സുക്കര്‍ബര്‍ഗ് എന്നും ഒരേതരം ടീ ഷര്‍ട്ട് ധരിക്കുന്നതിന്റെ രഹസ്യമെന്ത് ?

ന്യുയോര്‍ക്ക്: പൊതുവേദിയിലായാലും സ്വകാര്യ വേദിയിലായാലും ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഒരു വേഷത്തിലാകും പ്രത്യക്ഷപ്പെടുക. ഒരു ഗ്രേ ടീ ഷര്‍ട്ട്. ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫെയ്‌സ്ബുക്ക് മേധാവിക്ക് മറ്റൊരു ഷര്‍ട്ട് വാങ്ങാന്‍ പണമില്ലാഞ്ഞിട്ടല്ല അദ്ദേഹം സ്ഥിരമായി ഗ്രേ ടീ ഷര്‍ട്ട് ധരിക്കുന്നത്. അലസതയും, ഫാഷന്‍ ഭ്രമമില്ലാത്തതും പതിവായി ഒരു വേഷം ധരിക്കുന്നതിന്റെ കാരണമാണ്. എന്നാല്‍ അത് മാത്രമല്ല ഒരേതരം വേഷം ധരിക്കുന്നത് സുക്കര്‍ബര്‍ഗിന്റെ പ്രതിഭയുടെ ലക്ഷണം കൂടിയാണെന്ന് പ്രമുഖ സൈക്കോളജിസ്റ്റ് ഒലിവര്‍ ബര്‍ക്ക്മാന്‍.സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെ പ്രമുഖരുടെ ജീവിത ശൈലി പഠന വിധേയമാക്കിയാണ് അദ്ദേഹം ഇക്കാര്യം കണ്ടെത്തിയത്. 

ഒരേതരം വസ്ത്രം ധരിക്കുന്നത് ഉള്‍പ്പെടെ പതിവ് ശൈലി സ്വീകരിച്ചാല്‍ കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധിക്കാനാകുമെന്ന് ബര്‍ക്ക്മാന്‍ പറയുന്നു. ഇതാണ് സുക്കര്‍ബര്‍ഗ് ഉള്‍പ്പെടെയുള്ളവര്‍ ഈ ജെവിതശൈലി തെരഞ്ഞെടുക്കാന്‍ കാരണമെന്നും ബര്‍ക്ക്മാന്‍ പറയുന്നു. ഒരേ ജീവിതശൈലി പിന്തുടരുന്നവര്‍ക്ക് കൂടുതല്‍ ക്രിയാത്മകമായി ചിന്തിക്കാനാകുമെന്നും ബര്‍ക്ക്മാന്‍ പറയുന്നു. ഒന്ന് ഒരേതരം വസ്ത്രം ധരിക്കുക, ഒരേ സമയത്ത് ജോലി സ്ഥലത്തേക്ക് പോകുക, എന്നും ഒരേ ആഹാരം ബ്രേക്ക്ഫാസ്റ്റ് കഴിക്കുക തുടങ്ങിയ ജീവിതശൈലി പിന്തുടരുന്നവര്‍ക്കാണ് സുക്കര്‍ ബര്‍ഗിനെപ്പോലെ പ്രൊഫഷനില്‍ വിജയിക്കാനാകുകയത്രേ !. 

സ്റ്റീവ് ജോബ്‌സ്, ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോലന്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ തുടങ്ങിയ പ്രതിഭകള്‍ പതിവായി ഒരേതരം വസ്ത്രം ധരിക്കുന്നവരാണെന്നും ബര്‍ക്ക്മാന്‍ പറഞ്ഞു.

Scroll To Top