Thursday December 08, 2016
Latest Updates

സൂക്ഷിക്കുക…ഫേസ് ബുക്ക് വൈറസ് അയര്‍ലണ്ടിലും വിളയാട്ടം തുടങ്ങി 

സൂക്ഷിക്കുക…ഫേസ് ബുക്ക് വൈറസ് അയര്‍ലണ്ടിലും വിളയാട്ടം തുടങ്ങി 

ഡബ്ലിന്‍:അയര്‍ലണ്ടിലും ഫേസ് ബുക്ക് ഉപഭോക്താക്കള്‍ അതിഭീകരമായ വൈറസ് ആക്രമണത്തെ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍.അത്തരം ഒരു വില്ലന്‍ വൈറസിന്റെ വിളയാട്ടം ഒരു പക്ഷേ നിങ്ങളുടെ അക്കൗണ്ടിനു തന്നെ നാണക്കേടാവുന്ന തരത്തിലുള്ളതാവാം. അശ്ലീല വീഡീയോ പോസ്റ്റുകളുടെ രൂപത്തിലാണ് ഈ വൈറസ് പ്രത്യക്ഷമാവുന്നത്. നിങ്ങളുടെ സുഹൃത്തുക്കളുടെയോ പരിചയക്കാരുടെയോ ടാഗില്‍ അശ്ലീല വീഡിയോ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഇതു വഴി വൈറസ് എല്ലായിടത്തും എത്തുകയും ചെയ്യുന്നു.

തുടര്‍ന്ന് നിങ്ങളുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിക്കുന്നതായി സന്ദേശവും ലഭിക്കും. സന്ദേശത്തില്‍ കാണിക്കുന്ന ലിങ്ക് തുറക്കുക വഴി അശ്ലീല വീഡിയോകള്‍ നിങ്ങളുടെ പേരില്‍ സുഹൃത്തുകള്‍ക്ക് ടാഗ് ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 2 ദിവസമായി ഫെയ്‌സ് ബുക്ക് വഴി ഇത്തരം വീഡിയോകള്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ടാഗ് ചെയ്യുന്നതിലും ലഭിക്കുന്ന സന്ദേശത്തിലും ക്ലിക്ക് ചെയ്യാതിരിക്കുകയാണ് വൈറസിനെ തടയുന്നതിനായി ചെയ്യേണ്ടത്.

മുമ്പ് പ്രചരിച്ചിരുന്ന ട്രോജന്‍ വൈറസിനെ അപേക്ഷിച്ച് മാരകമായ ഒരു വൈറസാണ് മറ്റു ചിലര്‍ക്ക് ലഭിക്കുന്നത്.ഒരു വീഡിയോ ക്ലിപ്പിങ്ങിന്റെ രൂപത്തിലാണ് ഫെയ്‌സ്ബുക്ക് വാളില്‍ ഈ വൈറസും പ്രത്യക്ഷപ്പെടുന്നത്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍തന്നെ വീഡിയോ കാണാനായി ഫ്‌ലാഷ് പ്ലെയര്‍ അപ്‌ഡേറ്റ് ചെയ്യാനായി ആവശ്യപ്പെടും. ഇത് ഡൗണ്‍ലോഡ് ചെയ്താലാണ് വൈറസ് കമ്പ്യൂട്ടറിനെ ബാധിക്കുക.
ഇതോടെ കീബോര്‍ഡും മൗസും ഹാക്കറുടെ നിയന്ത്രണത്തിലാവും. പിന്നീട് നമ്മള്‍ നല്‍കുന്ന ഏത് വിവരവും കമ്പ്യൂട്ടറിലെ ഉള്ളടക്കവും ഇവര്‍ക്ക് ലഭിക്കും. ഇതുവഴിയാണ് ഫേസ്ബുക്കിലെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളവര്‍ക്ക് നമ്മളെയും മറ്റ് 19 പേരെയും ടാഗ് ചെയ്ത് ഇതേ ചിത്രം എത്തുന്നത്.ഇവരില്‍ ഫ്‌ലാഷ് പ്ലെയര്‍ ഡൌണ്‍ ലോഡ് ചെയ്യുന്നവരെ വീണ്ടും വൈറസ് പിടികൂടും.
സാങ്കേതികലോകത്ത് മാഗ്‌നറ്റ് എന്നറിയപ്പെടുന്ന ഈ ടെക്‌നിക്കില്‍ ഒരേസമയം ഇരുപത് പേരെയാണ് ലക്ഷ്യമിടുന്നതെങ്കിലും അതിവേഗമാണ് ഇതിന്റെ വ്യാപനം.
നിങ്ങളുടെ സുഹൃത്തുക്കളുടെ പേരില്‍ ഇത്തരം മെസേജുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ പ്രത്യക്ഷപ്പെട്ടാല്‍ അവരെ വിവരം അറിയിക്കാന്‍ മടിക്കരുത്.ഒരിക്കലും അവര്‍ അറിഞ്ഞു കൊണ്ടായിരിക്കില്ല വില്ലന്‍ വൈറസിന്റെ വിളയാട്ടം.അത് വഴി മെസേജ് അണ്‍ ടാഗ് ചെയ്യാനും കൂടുതല്‍ കരുതല്‍ നടപടി എടുക്കാനും നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് സാധിക്കും.

ഫേസ് ബുക്ക് പാസ് വേഡ് മാറ്റിയും അനാവശ്യമായതും പരിചയം ഇല്ലാത്തതുമായ ലിങ്കുകളെ സ്പാം ആക്കി ഫേസ് ബുക്കിന് റിപ്പോര്‍ട്ട് ചെയ്തും വൈറസ് ആക്രമണത്തെ ചെറുത്തു നില്‍ക്കാനായേക്കും എന്നാണു വിദഗ്ദര്‍ തരുന്ന സൂചന. 



Scroll To Top