Friday February 24, 2017
Latest Updates

ഫാബ് ഇന്ത്യയിലെ ഒളിക്യാമറ വിവാദത്തില്‍ വിശദീകരണവുമായി കമ്പനി എംഡി

ഫാബ് ഇന്ത്യയിലെ ഒളിക്യാമറ വിവാദത്തില്‍ വിശദീകരണവുമായി കമ്പനി എംഡി

ഫാബ് ഇന്ത്യ ഷോറൂമില്‍ ഒളിക്യാമറ എന്ന ആരോപണത്തെ തള്ളി കമ്പനിയുടെ എംഡി വില്യം ബിസ്സെല്‍. കമ്പനിയുടെ ഷോറൂമുകളില്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായിട്ടാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും ഇത് കമ്പനിയുടെ ജീവനക്കാര്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആരോപണ വിധേയമായ ഷോറൂമിലെ സ്ഥിതിഗതികള്‍ എന്താണെന്ന് മനസ്സിലാക്കുന്നതിനായി ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘത്തെ അവിടേക്ക് അയച്ചിട്ടുണ്ട്. ഞങ്ങളുടെ കൈയ്യില്‍ എന്താണ് സംഭവിച്ചതെന്നുള്ള വ്യക്തമായ വിവരമില്ല. ആരോപണ വിധേയമായ ഷോറൂമിലെ ജീവനക്കാര്‍ പൊലീസിനോട് സഹകരിക്കുന്നുണ്ടെന്നും വില്യം ബിസ്സെല്‍ പറഞ്ഞു.

ഫാബ് ഇന്ത്യയുടെ കീഴിലുള്ള ജീവനക്കാരില്‍ 70 ശതമാനത്തോളം സ്ത്രീകളാണെന്നും കൂടുതല്‍ ഷോറൂമുകളിലും മാനേജര്‍മാരായിരിക്കുന്നതും സ്ത്രീകളാണെന്നും വില്യം ബിസ്സെല്‍ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി 200ല്‍ അധികം ഷോറൂമുകളുള്ള വലിയ നെറ്റ്‌വര്‍ക്കാണ് ഫാബ് ഇന്ത്യ.

Scroll To Top