Thursday January 19, 2017
Latest Updates

ഫാ.ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരര്‍ കുരിശില്‍ തറച്ചു വധിച്ചതായി അഭ്യൂഹങ്ങള്‍ പടരുന്നു,നിഷേധിച്ച് യമന്‍ ബിഷപ്പ്

ഫാ.ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരര്‍ കുരിശില്‍ തറച്ചു വധിച്ചതായി അഭ്യൂഹങ്ങള്‍ പടരുന്നു,നിഷേധിച്ച് യമന്‍ ബിഷപ്പ്

വിയന്ന : യെമനില്‍ മാര്‍ച്ച് ആറ് മുതല്‍ കാണാതായ മലയാളി പുരോഹിതന്‍ ഫാ.ടോം ഉഴുന്നാലിലിനെ ഐഎസ് ഭീകരര്‍ വധിച്ചതായി ചില ഓസ്ട്രിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മുമ്പ് പറഞ്ഞിരുന്നത് പോലെ ദുഃഖവെള്ളിയാഴ്ച അദ്ദേഹത്തെ കുരിശില്‍ തറയ്ക്കുകയായിരുന്നു എന്നാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

എന്നാല്‍ യമനിലെ ബിഷപ്പ് പോള്‍ ഹിന്‍ഡറാവട്ടെ ഫാ.ടോമിനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പ്രതീകരിച്ചു

സ്ഥിതീകരണങ്ങള്‍ ഇല്ലെങ്കിലും വിയന്നയിലെ കാര്‍ഡിനല്‍ സ്‌കോണ്‍ബോണ്‍ ഈസ്റ്റര്‍ വിജിലിന് ശേഷം വെളിപ്പെടുത്തിയതായി പറയപ്പെടുന്ന വാര്‍ത്ത പൊളോണിയ ക്രിസ്റ്റ്യാനിയയും കാത്തലിക് കാനഡയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.വാഷിംഗ്ടന്‍ ടൈംസും പിന്നിട് വാര്‍ത്ത പ്രസിദ്ധീകരിച്ചു

ഫാ.തോമസ് ഇപ്പോള്‍ ഈശോയോടും പരിശുദ്ധ അമ്മയോടും ഒപ്പം സ്വര്ഗീയ സന്നിധിയിലാണ്.അദ്ദേഹത്തെ വധിച്ചവര്‍ക്ക് മാനസാന്തരം ഉണ്ടാകാന്‍ നമുക്ക് പ്രാര്‍ഥിക്കാം.റിപ്പോര്‍ട്ട് പറയുന്നു.

മാര്‍ച്ച് ആറിന് യെമനിലെ വൃദ്ധസദനത്തില്‍ ഐഎസ് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തില്‍ നാല് ഇന്ത്യന്‍ കന്യാസ്ത്രീകളടക്കം 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന് ശേഷമാണ് ഫാ.ടോമിനെ കാണാതായത്.ഇദ്ദേഹം ഐഎസ് പിടിയിലാണെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.ky

Scroll To Top