Thursday August 17, 2017
Latest Updates

കോര്‍ക്കില്‍ നിന്നും ഡബ്ലിനിലേയ്ക്ക് അതിവേഗ ട്രെയിന്‍ തിങ്കളാഴ്ച്ച ആരംഭിക്കും 

കോര്‍ക്കില്‍ നിന്നും ഡബ്ലിനിലേയ്ക്ക് അതിവേഗ ട്രെയിന്‍ തിങ്കളാഴ്ച്ച ആരംഭിക്കും 

കോര്‍ക്ക്:കോര്‍ക്ക് മുതല്‍ ഡബ്ലിന്‍ വരെ അതിവേഗ നോണ്‍സ്റ്റോപ്പ് എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനുള്ള ഐറിഷ് റെയിലിന്റെ തീരുമാനത്തെ കോര്‍ക്കിലെ ബിസിനസ് കൂട്ടായ്മ സ്വാഗതം ചെയ്തു. അടുത്ത തിങ്കളാഴ്ച്ച രാവിലെ മുതല്‍ സര്‍വീസ് പ്രാബല്യത്തില്‍ വരും.

രാവിലെ 6.15നാണ് ട്രെയിന്‍ കെന്റ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വ്വീസ്. രാവിലെ 8.30നുള്ളില്‍ ഡബ്‌ളിനിലെത്തുന്ന ഒരു അതിവേഗ സര്‍വീസിനായുള്ള ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യര്‍ഥനയുടെ ഫലമാണ് നടപടിയെന്ന് ഐറിഷ് റെയില്‍ പറഞ്ഞു.

ലാണ്‍റോഡ് എറീന്‍ കൊമേഴ്ഷ്യല്‍ ഡയറക്ടര്‍ ജെറി കുള്ളിഗന്‍ കോര്‍ക്ക് ചേംബര്‍ ഒഫ് കൊമേഴ്‌സില്‍ പദ്ധതി ഈയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ബിസിനസ്ആവശ്യങ്ങള്‍ക്കായുള്ള യത്രകള്‍ക്ക് ആളുകളുടെ പ്രഥമ പരിഗണന ട്രെയിനാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ യാത്രാസൌകര്യവും, സമയവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

Scroll To Top