Friday December 09, 2016
Latest Updates

അനുഭവം തന്നെ ഗുരു

അനുഭവം തന്നെ ഗുരു

നുഭവങ്ങളാണ് യഥാര്‍ത്ഥ ഗുരു എന്നൊരു ചൊല്ലുണ്ട്. എത്രമാത്രം നമ്മള്‍ അനുഭവസ്തരാണോ അത്ര തന്നെ മികച്ചതാകാന്‍ നമുക്ക് സാധിക്കും എന്ന് പറയാറുണ്ട്. അനുഭവങ്ങളാണ് മനുഷ്യരെ മുന്നോട്ട് കൊണ്ടുപോകുന്നത്, ഇതൊക്കെ ശരി തന്നെ. പക്ഷെ ജീവിതകാലം മുഴുവന്‍ അനുഭവിച്ചറിഞ്ഞതിനു ശേഷം അതില്‍ നിന്ന് നല്ലത് തിരഞ്ഞെടുത്ത് ഒന്നുകൂടി ജീവിക്കാനുള്ള അവസരം ദൈവം നമുക്ക് തന്നില്ലെന്നു വരാം.

ജീവിതത്തിനു സിനിമയിലെ പോലെ റിഹേര്‍സലോ റീ ടെയിക്കോ ഇല്ല.പിന്നെ തെറ്റു പറ്റും , അത് സ്വാഭാവികമാണ്. ഒരു തെറ്റുപറ്റിയാല്‍ അത് തിരുത്തി ജീവിക്കുക.

നമുക്ക് മുന്നേ ജീവിച്ചുപോയ മഹത് വ്യക്തികളുടെജീവിത ശൈലിയെ മാതൃകയാക്കിജീവിക്കാന്‍ ശ്രമിക്കുക. അവര്‍ കാണിച്ചു തന്ന വഴികളിലൂടെ സഞ്ചരിച്ചാല്‍ വീഴ്ച്ചകളില്ലാതെ സന്തോഷത്തോടെ ജീവിച്ചു തീര്‍ക്കാം. ഇല്ലെങ്കിലോ? കൊണ്ടും കൊടുത്തും ജീവിതം അങ്ങനെയങ്ങ് തീര്‍ന്നെന്നുവരാം.

കിട്ടിയ ജീവിതത്തെ തെറ്റുകളിലൂടെ കൊണ്ടുപോകാതെ നല്ല അനുഭവങ്ങളെയും വ്യക്തികളെയും മാതൃകയാക്കി ജീവിക്കുക. സന്തോഷവും സമാധാനവും നിങ്ങള്‍ക്കൊപ്പം എന്നും കൂട്ടുണ്ടാവും.

Scroll To Top