Sunday May 28, 2017
Latest Updates

ജീവിക്കാന്‍ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും

ജീവിക്കാന്‍ ചെലവേറിയ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും

ഡബ്ലിന്‍:ജീവിക്കാനും ജോലി ചെയ്യാനും ചെലവേറിയ 20 നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും. പ്രോപ്പര്‍ട്ടി വിദഗ്ദ്ധരായ സാവില്‍സ് ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

വര്‍ക്ക്-ലിവ് ഇന്‍ഡക്സ് പ്രകാരമാണ് ചെലവ് കണക്കുകൂട്ടിയിരിക്കുന്നത്. ഈ ഇന്‍ഡക്സ് ഒരാള്‍ക്ക് ഒരു വര്‍ഷം ജീവിക്കാനാവശ്യമായ വീട്ടുവാടക, ജോലിക്കാര്‍ക്കായി വാടകയ്ക്കെടുക്കുന്ന ഓഫിസ് സ്പേസ് വാടക എന്നിവ കണക്കാക്കുന്നു. ഡബ്ലിനിലെ ഇന്‍ഡക്സ് പ്രകാരം വര്‍ഷം 40,600 യൂറോ ആണ് ഒരാള്‍ക്ക് ജീവിക്കാന്‍ ആവശ്യം. പട്ടികയില്‍ 14ാം സ്ഥാനത്താണ് ഡബ്ലിന്‍.

അതേസമയം ചെലവ് ഏറിയതെങ്കിലും ഗുണമേന്മയുള്ള ജീവിതം നഗരത്തിന് തരാന്‍ കഴിയുന്നു എന്നും സാവില്‍സ് പറയുന്നുണ്ട്. ന്യൂയോര്‍ക്ക്, ഹോങ്കോങ്, ലണ്ടന്‍, ടോക്കിയോ, പാരിസ് എന്നിവയാണ് പട്ടികയില്‍ മുമ്പിലുള്ളത്.

Scroll To Top