Tuesday January 17, 2017
Latest Updates

ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ടാക്‌സ് ക്രെഡിറ്റ് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ടാക്‌സ് ക്രെഡിറ്റ് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ ഉപഭോക്താക്കള്‍ക്ക് 20 ശതമാനം ടാക്‌സ് ക്രെഡിറ്റ് ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബജറ്റില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായേക്കും. പുതിയ ജലനിരക്കിനെതിരെ എതിര്‍പ്പ് രൂക്ഷമായ സാഹചര്യത്തിലാണ് 20 ശതമാനം ടാക്‌സ് ക്രെഡിറ്റ് ഏര്‍പ്പെടുത്താന്‍ ലേബര്‍ ആലോചിക്കുന്നത്. രണ്ട് മുതിര്‍ന്നവരും രണ്ട് കുട്ടികളുമുള്ള ഒരു കുടുംബത്തിന് വാര്‍ഷിക ബില്‍ 278 യൂറോ ആകുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്ന് 55 യൂറോ ഇളവ് നല്‍കാനാണ് ആലോചന. കുറഞ്ഞ വരുമാനക്കാരുടെ നികുതിയില്‍ 20 ശതമാനം ഇളവ് നല്‍കാനും സര്‍ക്കാര്‍ ആലോചിക്കുനുണ്ട്.

കുറഞ്ഞ വരുമാനക്കാരുടെ നികുതിയില്‍ നിന്ന് പ്രതിവര്‍ഷം 100 യൂറോ വീതം റീഫണ്ട് ചെയ്യും. ആദായ നികുതിയുടെ ഉയര്‍ന്ന പരിധിയായ 41 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി കുറയ്ക്കാനും ആലോചനയുണ്ട്. യു.എസ്.സി പരിധി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

Scroll To Top