Sunday December 04, 2016
Latest Updates

പോളിംഗ് 60% :എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭരണമുന്നണിക്കെതിരെ

പോളിംഗ് 60% :എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭരണമുന്നണിക്കെതിരെ

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഭരണമുന്നണിക്കെതിരെ. തൂക്ക് പാര്‍ലിമെന്റായിരിക്കും രൂപപ്പെടുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.

ഐറിഷ് പാര്‍ലമെന്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സമാപിച്ചു.60%പോളിംഗ് നടന്നുവെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന ആദ്യകണക്കുകള്‍. ഇന്ന് രാവിലെ 9 മണിയ്ക്ക് വോട്ടെണ്ണല്‍ തുടങ്ങും.രണ്ടു മണിയോടെ മിക്ക മണ്ഡലങ്ങളില്‍ നിന്നും ഉള്ള ആദ്യ വിജയിയെ പ്രഖ്യാപിക്കാന്‍ ആയേക്കും.

ഇന്നലെ ഐറിഷ് ടൈംസ് നടത്തിയ എക്‌സിറ്റ് പോളിലാണ് നിലവിലുള്ള സര്‍ക്കാരിനെതിരെയുള്ള ജനവികാരം വോട്ടിംഗില്‍ പ്രതിഫലിച്ചു എന്ന വെളിപ്പെടുത്തല്‍ ഉള്ളത്.ഫിനഗേല്‍ 26. 1 % വോട്ടും 7.8 % വോട്ടും വീതം നേടിയാലും ഭരണത്തിന് ഒരു പടി അകലെയായിരിക്കും അവരെന്നാണ് ഐറിഷ് ടൈംസ് എംആര്‍ബിഐ എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. ഇതു പ്രകാരം 34% വോട്ടു നേടി ഇവര്‍ക്ക് ഭരണത്തില്‍ തിരിച്ചുവരണമെങ്കില്‍ മറ്റു കക്ഷികളുടെ പിന്തുണ നേടേണ്ടി വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.

എക്‌സിറ്റ് പോള്‍ ഫലം കൃത്യമാണെങ്കില്‍ ഫിനഗേലും ഫിയനാ ഫാളും തമ്മിലുള്ള സഖ്യസാധ്യത പരിഗണിക്കപ്പെടുമെന്ന് ഫൈന്‍ ഗേല്‍ ജൂനിയര്‍ മിനിസ്റ്റര്‍ മൈക്കല്‍ റിങ് പറഞ്ഞു. ന്യൂസ് ടോക്ക് റേഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിന്‍ ഫിയാന്‍ പാര്‍ടിക്ക് 14.9 % വോട്ട് ലഭിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം നല്‍കുന്ന സൂചന. ഇത് അവര്‍ക്കും ഏതെങ്കിലും സര്‍ക്കാരിനെ പിന്തുണക്കാനുള്ള കരുത്ത് പകരും. എഎപി/പിബിപി 3.6% വോട്ടും ഗ്രീന്‍സ് 3.5 % വോട്ടും സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ടി 2.8% വോട്ടും റിന്വ 2.3% വോട്ടും സ്വതന്ത്രരും മറ്റുള്ളവരും 16.1% വോട്ടും നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

Scroll To Top