Thursday November 23, 2017
Latest Updates

വിഷാദ രോഗം വ്യായാമം ചെയ്ത് അകറ്റാം, മരുന്നില്ലാതെ

വിഷാദ രോഗം വ്യായാമം ചെയ്ത് അകറ്റാം, മരുന്നില്ലാതെ

വിഷാദ രോഗം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ വിഷമിക്കേണ്ട, മരുന്നുകളൊന്നും കുടിക്കാതെ തന്നെ വ്യായാമം ചെയ്തു മാത്രം വിഷാദരോഗം പമ്പകടത്താമെന്നാണ് അവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സ്വീഡനീലെ ഷെല്‍ഗ്രെംസ്‌ക സര്‍വ്വകലാശാലയിലെ ഗവേഷകരാണ് അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

തങ്ങള്‍ വിഷാദരോഗികളായ 62 പേരെ മൂന്നു സംഘങ്ങളായി തിരിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയെതെന്നാണ് ഗവേഷണ സംഘത്തലവന്‍ ലൂയിസ് ഡെനില്‍സണ്‍ പറയുന്നത്. തുടര്‍ച്ചയായ പത്ത് ആഴ്ച്ചകള്‍ നീണ്ടതായിരുന്നു പരീക്ഷണം. രണ്ടു സംഘങ്ങള്‍ക്ക് ആഴ്ച്ചയില്‍ രണ്ടു ദിവസം വീതം കൃത്യമായ വ്യായാമങ്ങള്‍ നല്‍കിയും മൂന്നാമത്തെ വിഭാഗത്തിന് കാര്യമായ വ്യായാമം നല്‍കാതെയും നിരീക്ഷിച്ചായിരുന്നു പഠനം നടത്തിയത്.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ രോഗികളുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ വ്യായാമം ചെയ്തവര്‍ ജീവിതത്തെ വീണ്ടും സ്‌നേഹിച്ചു തുടങ്ങിയതായും, ഭാവി ജീവിതത്തെ പറ്റി ആവേശപൂര്‍വം സംസാരിച്ചതായും സാക്ഷ്യപ്പെടുത്തുന്നു. വ്യായാമത്തിലൂടെ ആരോഗ്യം മെച്ചപ്പെടുകയും അതുവഴി ജീവിതത്തിനാവശ്യമായ ആത്മവിശ്വാസം ലഭിക്കുകയും ചെയ്യുന്നുവെന്നാണ് പഠനസംഘം അഭിപ്രായപ്പെടുന്നത്.

 

Scroll To Top