Saturday December 10, 2016
Latest Updates

ശരിയായ എക്‌സര്‍സൈസ് ചെയ്യാം, ആരോഗ്യത്തോടെ ജീവിക്കാം!

ശരിയായ എക്‌സര്‍സൈസ് ചെയ്യാം, ആരോഗ്യത്തോടെ ജീവിക്കാം!

പൊണ്ണത്തടി ഉണ്ടാകുന്നതിനെ എല്ലാവര്‍ക്കും ഭയമാണ്. എന്നാല്‍ അല്‍പ്പം എക്‌സര്‍സൈസ് ചെയ്യാന്‍ പറഞ്ഞാലോ മടിയും. പക്ഷേ പലരും എക്‌സര്‍സൈസ് ചെയ്തിട്ടും ഒരു ഗുണവുമില്ലെന്ന് പരാതി പറയുന്നതും കേള്‍ക്കാം. അവര്‍ക്ക് വേണ്ടിയാണ് ഈ ലേഖനം. ശരിയായ രീതിയില്‍ വളരെ ലളിതമായ എക്‌സര്‍സൈസുകള്‍ ചെയ്യുന്നത് എങ്ങനെയാണെന്നു നോക്കാം.

1. എന്ത് എക്‌സര്‍സൈസ് ചെയ്യണം?
ഈ സംശയം പലര്‍ക്കുമുള്ളതാണ്. ആദ്യമായി തുടങ്ങുമ്പോള്‍ എന്ത് എക്‌സര്‍സൈസാണ് ചെയ്യേണ്ടത്? ദേഹമനങ്ങുന്ന എന്തും എക്‌സര്‍സൈസാണ് എന്നാണ് ഇതിനുള്ള ഉത്തരം. പട്ടിയെയും കൊണ്ടു നടക്കാന്‍ പോകല്‍, ഇസ്തിരിയിടുക, വീട് വൃത്തിയാക്കുക എന്നിവ മുതല്‍ ഷട്ടില്‍ കളിക്കുന്നതുവരെ എക്‌സര്‍സൈസില്‍ പെടും. അതായത് ജിമ്മില്‍ പോകണം എന്ന് നിര്‍ബന്ധമില്ല എന്നര്‍ത്ഥം.
2. എത്ര നേരം എക്‌സര്‍സൈസ് ചെയ്യണം
എത്ര നേരം ചെയ്യണം എന്നത് ഓരോരുത്തരുടെയും ശരീരപ്രകൃതിയെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും ഓരോ ദിവസം കഴിയുംതോറം എക്‌സര്‍സൈസിന്റെ തീവ്രത വര്‍ദ്ധിപ്പിക്കണമെന്ന് പൊതുവേ പറയാം. ഉദാഹരണത്തിന് ഇന്ന് 1 കിലോ മീറ്റര്‍ നടക്കാന്‍ പോയെങ്കില്‍ നാളെ അത് 1.5 ആക്കി വര്‍ദ്ധിപ്പിക്കുക.
3. കാര്‍ഡിയോ വാസ്‌കുലാര്‍ എക്‌സര്‍സൈസുകളില്‍ തുടങ്ങാം
കാര്‍ഡിയോ വാസ്‌കുലാര്‍ എക്‌സര്‍സൈസിന്റെ ഗുണം അപകട സാധ്യത കുറവും ശരീരം ഫിറ്റാകാന്‍ എളുപ്പമുള്ളതുമാണെന്നതാണ്. നടക്കുക, ഓടുക, നീന്തുക എന്നിവയാണ് പ്രധാനപ്പെട്ട കാര്‍ഡിയോവാസ്‌കുലാര്‍ എക്‌സര്‍സൈസുകള്‍. ശരീരത്തിലെ കലോറി കുറയ്ക്കാന്‍ ഇവ സഹായിക്കും. കൂടാതെ മാനസിക ഉന്മേഷവും ഇവ പ്രദാനം ചെയ്യും.
4. ദിവസവും എക്‌സര്‍സൈസ് ചെയ്യുന്ന ആളാണോ?
ദിവസവും ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്ന ആലാണോ നിങ്ങള്‍? എങ്കില്‍ വര്‍ക്കൗട്ടുകള്‍ മിക്‌സ് ആക്കി ചെയ്യുന്നതാണ് ശരീരത്തിന് നല്ലത്. ഉദാഹരണത്തിന് വെയ്റ്റ് ലിഫ്റ്റിങ് കൈയ്ക്കും അരയ്ക്കുമാണ് ഫിറ്റ്‌നസ് നല്‍കുക. അപ്പോള്‍ മറ്റ് ശരീരഭാഗങ്ങള്‍ക്ക് എക്‌സര്‍സൈസിന്റെ ഗുണം ലഭിക്കാതെ പോകുന്നു. കാലുകള്‍ മുതലായ അവയവങ്ങള്‍ക്ക് സൈക്ലിങ് പോലെ വേറെ എക്‌സര്‍സൈസുകള്‍ ആവശ്യമാണ്. ഇവ ഓരോന്നും മാറ്റി മാറ്റി, അതായത് മിക്‌സ് ചെയ്ത് ചെയ്യുക.
5. എപ്പോഴും ഹാര്‍ഡ് എക്‌സര്‍സൈസ് ചെയ്യരുത്
ശരീരം പെട്ടെന്ന് ഫിറ്റാകാനായി എല്ലായ്‌പ്പോഴും ഹാര്‍ഡ് എക്‌സര്‍സൈസ് ചെയ്യുന്നവരുണ്ട്. ഇത് അപകടമാണ്. ശരീരഭാഗങ്ങള്‍ക്ക് തേയ്മാനം വരുത്തുന്നവയാണ് ഇത്തരം നിരന്തരമായ ഹാര്‍ഡ് എക്‌സര്‍സൈസുകള്‍.

Scroll To Top