Saturday December 03, 2016
Latest Updates

തുടര്‍ച്ചയായ ഫേസ്ബുക്ക് ഉപയോഗം വിഷാദരോഗത്തിനു കാരണമാവും

തുടര്‍ച്ചയായ ഫേസ്ബുക്ക് ഉപയോഗം വിഷാദരോഗത്തിനു കാരണമാവും

തുടര്‍ച്ചയായി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ വിഷാദരോഗത്തിനു സാധ്യതയേറെയാണെന്ന് കണ്ടെത്തല്‍. ലോകമെമ്പാടുമായി 900 മില്യണ്‍ ആളുകള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. തങ്ങളുടെ കൂട്ടുകാരുമായി സംവദിക്കുക എന്നതാണ് മാധ്യമത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇവരിലേറെ പേരും ഈ ലക്ഷ്യത്തിനായല്ലാതെ ആളുകളെ തമ്മില്‍ താരതമ്യം ചെയ്യാനാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത് എന്നും, ഇതാണ് രോഗസാധ്യത വര്‍ധിപ്പിക്കുന്നത് എന്നുമാണ് കണ്ടെത്തല്‍.

ഹൂസ്റ്റണ്‍ യൂണിവെഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പഠനത്തിനു പിന്നില്‍. എന്നാല്‍ സൂക്ഷിച്ചുള്ള ഉപയോഗം ഹാനികരമല്ല എന്നും പഠനം പറയുന്നു. ആദ്യം 180 പേരിലും പിന്നീട് 152 പേരിലുമായി രണ്ടു വ്യതസ്ത പഠനങ്ങളാണ് നടന്നത്.

നേരിട്ട് ഇടപഴകുന്നതിനേക്കാള്‍ ഫേസ്ബുക്കില്‍ ആളുകളുടെ കൂടുതല്‍ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നു. എന്നാല്‍ അവരവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന മോശം കാര്യങ്ങളെല്ലാം ഒഴിവാക്കി നല്ല കാര്യങ്ങള്‍ മാത്രമായിരിക്കും എല്ലാവരും ഫേസ്ബുക്കില്‍ പങ്കിടുന്നത്. ഈ വിവരങ്ങള്‍ തന്റെ ജീവിതത്തിലെ മോശം കാര്യങ്ങളുമായി താരതമ്യം ചെയ്യുന്നത് രോഗ കാരണമായി തീരുന്നു.

പഠനം നിലവില്‍ വിഷാദരോഗ ലക്ഷണമുള്ളവരുടെ ചികിത്സയില്‍ പ്രയോജനപെടുത്താമെന്ന് സംഘം പ്രത്യാശ പ്രകടിപ്പിക്കുന്നു.

 

Scroll To Top