Sunday December 11, 2016
Latest Updates

നിങ്ങളുടെ കുട്ടിയെ പരീക്ഷാപ്പേടിയില്‍ നിന്നും എങ്ങനെ രക്ഷിക്കാം?

നിങ്ങളുടെ കുട്ടിയെ പരീക്ഷാപ്പേടിയില്‍ നിന്നും എങ്ങനെ രക്ഷിക്കാം?

നി പരീക്ഷാക്കാലം.ജൂണിയര്‍ സെര്‍റ്റ്,ലീവിംഗ് സെര്‍റ്റ് പരീക്ഷകള്‍ക്ക് അടുത്ത മാസങ്ങളില്‍ തുടക്കമാവും.പരീക്ഷാക്കാലത്ത് കുട്ടികളില്‍ ഉണ്ടാകുന്ന പേടിയും സമ്മര്‍ദ്ദവുമെല്ലാം സാധാരണമാണ്. എന്നാല്‍ പരിധിവിട്ടാല്‍ ഇത് അപകടമായി മാറിയേക്കാം. എങ്ങനെയാണ് ഈ അവസരങ്ങളില്‍ കുട്ടികളെ സഹായിക്കാം എന്നു നോക്കാം.

ഉത്കണ്ഠ, ഉറക്കമില്ലായ്മ, അസ്വസ്ഥത, ഗ്രേഡ് കുറഞ്ഞു പോകുമോ എന്ന ഭയം എന്നിവയാണ് പരീക്ഷാക്കാലത്ത് കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്നത്. ഇത് പഠനത്തെ പ്രതികൂലമായി ബാധിക്കാം.
സമ്മര്‍ദ്ദത്തെ മനസ്സിലാക്കുക
എന്തു തരം സമ്മര്‍ദ്ദമാണ് കുട്ടിക്ക് ഉള്ളത് എന്നും അതിന്റെ കാരണം എന്ത് എന്നും മനസ്സിലാക്കുക. സമയക്കുറവും പഠിക്കാന്‍ ഏറെയുള്ളതുമെല്ലമാണ് അവര്‍ സാധാരണയായി പറയുന്ന കാരണങ്ങള്‍. ഇത്തരം അവസരങ്ങളില്‍ കുട്ടികളുടെ കൂടെയിരുന്നു അവര്‍ക്ക് പോസിറ്റിവ് എനര്‍ജി പകരുകയും പഠിക്കാന്‍ സഹായിക്കുകയും വേണം. ഒപ്പം പ്രോത്സാഹിപ്പിക്കുകയും.
പഠിക്കാന്‍ കൃത്യമായ ടൈംടേബിള്‍ ഉണ്ടാക്കുക
ഉണരുന്നതു മുതല്‍ പഠിക്കാനും വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനുമെല്ലാം ടൈംടേബിള്‍ ഉണ്ടാക്കുന്നത് കൃത്യമായ സമയം കണക്കു കൂട്ടാനും അതിനനുസരിച്ച് പഠിക്കാനും സഹായിക്കും.മാതാപിതാക്കള്‍ കൂടി ചേര്‍ന്ന് ടൈം ടേബിള്‍ ഉണ്ടാക്കുന്നതാണ് ഉത്തമം.
പഠനമുറി
പഠിക്കുന്ന ഇടത്തിന് കുട്ടികളില്‍ വളരെയേറെ സ്വാധീനമുണ്ട്. ശല്യമില്ലാത്തതും നന്നായി വെളിച്ചമുള്ളതുമായ ഇടങ്ങളാണ് പഠിക്കാന്‍ നല്ലത്. മാത്രമല്ല ഇക്കാര്യത്തില്‍ കുട്ടിയുടെ അഭിപ്രായം ചോദിക്കുകയാണ് നല്ലത്.
ആവശ്യമെങ്കില്‍ സൈക്കോളജിസ്റ്റിനെ കാണിക്കുക
ചില കുട്ടികളില്‍ അമിതമായ ഉത്കണ്ഠയും ഭയവുമെല്ലാം കണ്ടു വരാറുണ്ട്. ഇത് തനിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സൈക്കോളജിസ്റ്റിന്റെ അഥവാ ഒരു വിദഗ്ദന്റെ സഹായം തേടുന്നത് നല്ലതാണ്.പുറമേ നിന്നുള്ള ഒരു ഉപദേശം കുട്ടിയെ കൂടുതല്‍ ആത്മവിശ്വാസത്തില്‍ എത്തിക്കാന്‍ സഹായിച്ചേക്കും.

Scroll To Top