Sunday December 11, 2016
Latest Updates

കൊക്കെയ്‌നായി ലോകകപ്പ് മെഡല്‍ വിറ്റെന്ന് മുന്‍ ബ്രസീലിയന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

കൊക്കെയ്‌നായി ലോകകപ്പ് മെഡല്‍ വിറ്റെന്ന് മുന്‍ ബ്രസീലിയന്‍ താരത്തിന്റെ വെളിപ്പെടുത്തല്‍

റിയോഡി ജനീറോ: 1970ല്‍ ഫുട്‌ബോള്‍ ലോകകപ്പ് നേടി ചരിത്രം കുറിച്ച ഇതിഹാസ താരം പെലെയുടെ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന പൗലോ സീസര്‍ മയക്കു മരുന്നിനു വേണ്ടി മെഡല്‍ വിറ്റതായി വെളിപ്പെടുത്തല്‍. കൊക്കെയ്ന്‍ വാങ്ങാന്‍ കാശില്ലാത്തതിനെ തുടര്‍ന്ന് ലോകകപ്പ് വിജയത്തിനു ലഭിച്ച സ്വര്‍ണ മെഡല്‍ വിറ്റതായി സീസര്‍ വെളിപ്പെടുത്തി.

‘മൂല്യവത്തായ മെഡല്‍’ വിറ്റതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നതായി താരം വിലപിച്ചു. മിഡ്ഫീല്‍ഡിലും വിങിലും കുതിച്ച് പെലെക്ക് പന്തെത്തിച്ചു കൊടുക്കുന്ന ദൗത്യമായിരുന്നു 1970 ലോകകപ്പില്‍ സീസറിന്.

ബൊട്ടാഫോഗോ, ഫല്‍മംഗോ, ഫല്‍മിനന്‍സ്, ഗ്രീമിയോ, വാസ് കോ ഡി ഗാമ, കൊറിന്ത്യന്‍സ് തുടങ്ങിയ പ്രശസ്ത ബ്രസീലിയന്‍ ക്ലുബുകള്‍ക്കെല്ലാം ബൂട്ടണിഞ്ഞിട്ടുള്ള സീസറിന് ഇപ്പോള്‍ 65 വയസുണ്ട്. 1970കളില്‍ ഫ്രഞ്ച് ടീം മാഴ്‌സെക്കു വേണ്ടി കളിക്കുന്ന കാലത്താണ് താന്‍ മയക്കു മരുന്നിന് അടിമയായതെന്നും 65കാരനായ മുന്‍ താരം പറഞ്ഞു.

Scroll To Top