Wednesday June 28, 2017
Latest Updates

തിരികെ നല്‍കുന്ന വാട്ടര്‍ ചാര്‍ജില്‍ നിന്നും ഗ്രാന്റ് നല്‍കിയ തുക കുറയ്ക്കുമെന്ന് സര്‍ക്കാര്‍

തിരികെ നല്‍കുന്ന വാട്ടര്‍ ചാര്‍ജില്‍ നിന്നും ഗ്രാന്റ് നല്‍കിയ തുക കുറയ്ക്കുമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:വാട്ടര്‍ ചാര്‍ജ്ജ് സംബന്ധിച്ച 20 ടിഡിമാരടങ്ങുന്ന പാര്‍ലിമെന്ററി കമ്മറ്റിതയ്യാറാക്കിയ അന്തിമ റിപ്പോര്‍ട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ചു.തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ ടിഡിമാര്‍ തമ്മിലുള്ള ചര്‍ച്ചയും നടന്നു.

കമ്മറ്റിയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്ടര്‍ ചാര്‍ജ്ജ് അടച്ചവരെയും, അടയ്ക്കാത്തവരെയും ഒരേ രീതിയിലാകും അധികൃതര്‍ സമീപിക്കുക. വാട്ടര്‍ ചാര്‍ജ്ജ് അടച്ചവര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്യും. അതേസമയം വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റ് ആയി ഓരോ വീട്ടുകാര്‍ക്കും സര്‍ക്കാര്‍ മുമ്പ് നല്‍കിയ 100 യൂറോ റീഫണ്ടില്‍ നിന്നും കുറച്ചായിരിക്കും തിരികെ നല്‍കുക.

ഫിയനാഫാള്‍ പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ 887,101 വീട്ടുകാര്‍ക്ക് ഗ്രാന്റിന് അര്‍ഹതയുണ്ട്. ഇത് ആകെ 94 മില്ല്യണ്‍ യൂറോയോളം വരും.

Scroll To Top