Tuesday December 06, 2016
Latest Updates

യൂറോപ്പിന് മാത്രമായി പുതിയ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും

യൂറോപ്പിന് മാത്രമായി പുതിയ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം മുതല്‍ നിലവില്‍ വരും

ഡബ്ലിന്‍: യൂറോപ്പിന് മാത്രമായി പുതിയ പാസ്‌പോര്‍ട്ട് അടുത്ത വര്‍ഷം നിലവില്‍വരും. പാസ്‌പോര്‍ട്ട് സര്‍വീസിന്റെ നിര്‍ദ്ദേശത്തിന് ഐറിഷ് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലാനാഗാന്‍ അംഗീകാരം നല്‍കി. പുതിയ പാസ്‌പോര്‍ട്ട് കാര്‍ഡ് അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരും. അടുത്ത വര്‍ഷം ഫെബ്രുവരി മാസം മുതല്‍ ഇത് ലഭ്യമായി തുടങ്ങും. 

അതേസമയം പാസ്‌പോര്‍ട്ടിന് എത്ര പണം ചെലവാകുമെന്ന് വ്യക്തമല്ല.നിലവില്‍ മുതിര്‍ന്നവരുടെ 32 പേജുള്ള പത്ത് വര്‍ഷ കാലാവധിയുള്ള പാസ്‌പോര്‍ട്ടിന് 80 യൂറോയാണ് ചെലവാകുന്നത്. 66 പേജുള്ള പതിപ്പിന് 110 യൂറോയും നിരക്കാകും. പുതിയ പാസ്‌പോര്‍ട്ട് കാര്‍ഡ് അംഗീകരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ ഈ കാര്‍ഡ് മതിയാകും. നിര്‍ദ്ദിഷ്ട പാസ്‌പോര്‍ട്ട് കാര്‍ഡ് കൂടുതല്‍ പ്രായോഗികമാണെന്ന് ചാര്‍ളി ഫ്‌ലാനാഗാന്‍ പറഞ്ഞു.യൂറോപ്പിനുള്ളില്‍ യാത്രചെയ്യുമ്പോള്‍ തിരിച്ചറിയല്‍ രേഖയായും പ്രായം തെളിയിക്കുന്നതിനുള്ള രേഖയായും യൂറോപ്യന്‍ പാസ്‌പോര്‍ട്ട് കാര്‍ഡ്
ഉപയോഗിക്കാം.യൂറോപ്പിനുള്ളില്‍ കൂടുതല്‍ യാത്രചെയ്യാനുള്ള സാധ്യത പരിഗണിച്ചാണ് ഇത്തരം ഒരു പാസ്‌പോര്‍ട്ട് നിലവില്‍ വരുന്നത്.

യൂറോപ്യന്‍ കമ്മീഷന്‍, ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, യൂറോപ്പില്‍ സര്‍വീസ് നടത്തുന്ന എയര്‍ലൈന്‍ കമ്പനികള്‍ എന്നിവരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പുതിയ പാസ്‌പോര്‍ട്ട് കാര്‍ഡ് നടപ്പിലാക്കുക. അതേസമയം പുതിയ ഐറിഷ് പാസ്‌പോര്‍ട്ടിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാനോ ഓണ്‍ലൈനില്‍ നിന്ന് അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാനോ സാധിക്കില്ലയെന്നും വിദേശകാര്യവകുപ്പ് അറിയിച്ചു.യൂറോപ്യന്‍രാജ്യങ്ങളില്‍ വിസ ആവശ്യമില്ലാതെ യാത്ര ചെയ്യാവുന്നവര്‍ക്കായിരിക്കും പുതിയ പാസ്‌പോര്‍ട്ട് കൊണ്ടുള്ള ഗുണം ലഭിക്കുക.

Scroll To Top