Saturday December 03, 2016
Latest Updates

ഡബ്ലിനിലെ കിനാന്‍ കാര്‍ട്ടല്‍ കൊള്ളസംഘത്തില്‍ ഒരു ഡസന്‍ പുതുതലമുറക്കാര്‍,നേരിടാന്‍ ഗാര്‍ഡയുടെ 55 അംഗ സേന !

ഡബ്ലിനിലെ കിനാന്‍ കാര്‍ട്ടല്‍ കൊള്ളസംഘത്തില്‍ ഒരു ഡസന്‍ പുതുതലമുറക്കാര്‍,നേരിടാന്‍ ഗാര്‍ഡയുടെ 55 അംഗ സേന !

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ കുപ്രസിദ്ധ കൊള്ളസംഘം കിനാന്‍ ഗ്യാങ്ങിന് ഒരു ഡസന്‍ വരുന്ന പുതുതലമുറ കൊള്ളസംഘംരൂപം കൊണ്ടതായി വാര്‍ത്തകള്‍.. ഗ്യാങ്ങിന്റെ ഭാവികാര്യങ്ങള്‍ ഇവരുടെ കൈകളിലായിരിക്കും എന്നാണ് പറയപ്പെടുന്നത്. സൗത്ത് ഡബ്ലിനിലാണ് ഇവരുടെ കേന്ദ്രം.
ഗ്യാങ്ങിന്റെ നേതാക്കളായ ഫാറ്റ് ഫ്രെഡ്ഡി തോംപ്‌സണ്‍, ലിയാം റോ എന്നിവരുടെ കസിനായ 35കാരന്‍ ബൈറണാണ് പുതുനിരയില്‍ പ്രധാനി. ഇയാളുടെ അനുജനായ ഡേവിഡിനെ (33) കിനാന്‍ഹച്ച് ഗ്യാങ്ങുകളുടെ ചേരിപ്പോരിനിടെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡ്രംകോഡ്രയിലെ
റീഗന്‍സി ഹോട്ടലില്‍ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.

ഗ്യാങ്ങിലെ ആറോളം പേര്‍ ഇരുപതിനുമേല്‍ മാത്രം പ്രായമുള്ളവരുമാണ്. ഗ്യാങ്ങിന്റെ പ്രവര്‍ത്തനം ഗാര്‍ഡയുടെ നിരീക്ഷണത്തിലാണ്.

ഇവരുടെ ഗാംങ്ങിനെ പിടികൂടാനും കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടാക്കതിരിക്കുവാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാല്‍ഡ് ഇന്നലെ ഡോളിനെ അറിയിച്ചു.ആധുനിക സംവിധാനങ്ങളുമായി കുറ്റകൃത്യപരമ്പര സൃഷ്ടികുന്ന ഇത്തരക്കാരുടെ മുമ്പില്‍ ഗാര്‍ഡയുടെ സാങ്കേതിക വിദ്യകള്‍ പോലും പിന്നിലാണ് എന്നും മന്ത്രി പറഞ്ഞു.ഗ്യാംങ്ങായി പ്രവര്‍ത്തിക്കുന്നവരെ നേരിടാന്‍ മാത്രം 55 അംഗ ഗാര്‍ഡസേനയെ നിയോഗിച്ചെന്നും മന്ത്രി വെളിപ്പെടുത്തി

Scroll To Top