Saturday December 10, 2016
Latest Updates

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; നിയമോപദേശം പുരോഹിതരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്ന് ആരോപണം

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; നിയമോപദേശം പുരോഹിതരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്ന് ആരോപണം

ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരെ തെളിവില്ലെന്ന വാദം തള്ളി അന്വേഷണ ഉദ്യോഗസ്ഥന്‍ ആര്‍ സുകേശന്റെ വെളിപ്പെടുത്തല്‍. അന്വേഷണത്തിനിടെ വലിയ സമ്മര്‍ദ്ദമുണ്ടായതായും സുകേശന്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ചാനലാണ് സുകേശന്റെ വെളിപ്പെടുത്തലടങ്ങിയ സംഭാഷണം പുറത്തുവിട്ടത്. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാവശ്യമായ തെളിവുകള്‍ അന്വേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്.

മാണിക്കെതിരെ 60 ശതമാനം തെളിവുകള്‍ താന്‍ ശേഖരിച്ചിട്ടുണ്ട്. ഇതു തള്ളി വിജിലന്‍സ് ലീഗല്‍ അഡ്‌വൈസര്‍ അഗസ്റ്റിന്‍ മാണിക്കനുകൂലമായി റിപ്പോര്‍ട്ട് നല്‍കിയത് പള്ളി വികാരിമാരുടെ സമ്മര്‍ദ്ധത്തിന് വഴങ്ങിയാണെന്നും സുകേശന്‍ ആരോപിക്കുന്നു. കൂടാതെ ആഭ്യന്തര വകുപ്പ് തന്റെ ഫോണ്‍ കോള്‍ ചോര്‍ത്തിയെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സുകേശന്‍ ഉന്നയിക്കുന്നുണ്ട്. തന്റെ ഫോണ്‍കോള്‍ വിശദാംശങ്ങളടക്കം ശേഖരിച്ച് താനുമായി ബന്ധപ്പെട്ടവരെയെല്ലാം ക്രൈബാഞ്ചും വിളിക്കുന്നു.

പാലായില്‍ വച്ച് മാണിക്ക് പണം കൈമാറിയെന്ന് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ വ്യക്തമാണ്. പണം നല്‍കിയവര്‍ അതു പുറത്തു പറയാന്‍ തയ്യറായില്ലെന്നു മാത്രം. രാജ്കുമാര്‍ ഉണ്ണി പറഞ്ഞ കാര്യങ്ങളെല്ലാം കള്ളമായിരുന്നുവെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കാനായിട്ടുണ്ട്. ഇക്കാര്യവും റിപ്പോര്‍ട്ടിലുണ്ട്. ഊണും ഉറക്കവുമുപേക്ഷിച്ച് താന്‍ ശേഖരിച്ച തെളിവുകള്‍ വെറുതെയാവില്ലെന്നും വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തില്‍ പ്രതീക്ഷയുണ്ടെന്നും സുകേശന്‍ പറയുന്നു.

 

Scroll To Top