Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ നഗരങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഭീതിയിലേയ്ക്ക്,വീടുകള്‍ വാങ്ങുന്ന വിദേശകമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അമാന്തമെന്ന് ആക്ഷേപം

അയര്‍ലണ്ടിലെ നഗരങ്ങളില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ഭീതിയിലേയ്ക്ക്,വീടുകള്‍ വാങ്ങുന്ന വിദേശകമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അമാന്തമെന്ന് ആക്ഷേപം

ഡബ്ലിന്‍: കുത്തക കമ്പനികളുടെ പ്രോപ്പര്‍ട്ടികളില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ ഭാവി അനിശ്ചിതത്വത്തിലെന്ന് സാമൂഹ്യസുരക്ഷാമേഖലയിലെ വിദഗ്ദര്‍.അയര്‍ലണ്ടില്‍ എത്തി പ്രോപ്പര്‍ട്ടികള്‍ കൈയ്യടക്കുന്ന വിദേശകമ്പനികള്‍ തങ്ങള്‍ എത്ര കാലം ഇവിടെ പ്രവര്‍ത്തിക്കും എന്ന് ഉറപ്പു നല്‍കാത്തതാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണം.കമ്പനികള്‍ പ്രോപ്പര്‍ട്ടികള്‍ വില്‍ക്കാന്‍ തുടങ്ങുകയാണെങ്കില്‍ നൂറുകണക്കിന് വാടകക്കാര്‍ വീടുകള്‍ ഒഴിഞ്ഞു കൊടുക്കേണ്ടിവരും.

ഡബ്ലിനിലെ ടൈറല്‍സ്ടൗണ്‍, കോര്‍ക്കിലെ ബ്ലാക്ക്‌റോക്ക് തുടങ്ങിയ ഇടങ്ങളിലാണ് നിലവില്‍ ഇത് സംബന്ധിച്ചുള്ള പ്രതിസന്ധി ആരംഭിച്ചുകഴിഞ്ഞിട്ടുള്ളത്.നിലവിലുള്ള ഉടമസ്ഥരുമായി ഉണ്ടാക്കിയിരിക്കുന്ന ഭൂരിപക്ഷം കരാറുകളിലും ശരാശരി അഞ്ചു വര്‍ഷം പ്രോപ്പര്ട്ടികള്‍ വാടകയ്ക്ക് വീണ്ടും തുടര്‍ന്ന് നല്കും എന്നുള്ള കരാര്‍ പാലിച്ച ശേഷമാണ് പൊതുവെ കമ്പനികള്‍ അവ വില്‍ക്കാന്‍ തീരുമാനിക്കുക.

ഗോള്‍ഡ്മാന്‍ സാച്ച്‌സ്, കാര്‍വാള്‍, ലോണ്‍ സ്റ്റാര്‍, അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, സെബറസ്, തുടങ്ങിയ കമ്പനികള്‍ നിയന്ത്രിക്കുന്ന പ്രോപ്പര്‍ട്ടികളില്‍ താമസിക്കുവര്‍ക്കാണ് ഇറങ്ങിക്കൊടുക്കേണ്ടി വരുന്ന സാഹചര്യം ഏറ്റവും കൂടുതല്‍.വിദേശ നിക്ഷേപ കമ്പനികള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇപ്പോഴും ഫലപ്രദമല്ലെന്നും ,വിപണിയുടെ കയറ്റിറക്കങ്ങള്‍ വാടകക്കാരുടെ സുരക്ഷയേയും,മനസമാധാനത്തെയും ബാധിക്കുന്ന അവസ്ഥയാണ് വരാന്‍ പോകുന്നത് എന്നുമാണ് വിദഗ്ദരുടെ മുന്നറിയിപ്പ്

Scroll To Top