Sunday December 04, 2016
Latest Updates

എവറസ്റ്റ് കീഴടക്കിയ ലിമറിക്കുകാരന്‍!

എവറസ്റ്റ് കീഴടക്കിയ  ലിമറിക്കുകാരന്‍!

എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഐറിഷ്‌കാരനനെന്ന ഖ്യാതി ഇനി റോബ് മോര്‍ട്ടെല്ലിന് സ്വന്തം. ലിമറിക്കില്‍ നിന്നുള്ള 26 കാരനായ റോബ് മോര്‍ട്ടെല്‍ ആണ് എവറസ്റ്റ് കീഴടക്കിയത്. 90000 അടി മുകളില്‍ നിന്ന് റോബ് ജി.പി.എസ്. ട്രാക്കര്‍ വഴി സന്ദേശം അയച്ചാണ് ഇക്കാര്യം അറിയിച്ചത്. മാര്‍ച്ച് 17 നാണ് റോബ് അയര്‍ലണ്ടില്‍ നിന്നും യാത്ര തിരിച്ചത്.
ഇതോടെ സ്വന്തം നാട്ടുകാരനായ മാര്‍ക്ക് ക്വിന്‍ എന്ന 27 കാരന്റെ റെക്കോര്‍ഡാണ് ഇല്ലാതായിരിക്കുന്നത്. മാര്‍ക്ക് ക്വിന്‍ 2011 ലാണ് എവറസ്റ്റ് കീഴടക്കുന്നത്. സാമന്ത ഓകാരള്‍ എന്ന 28 കാരി കാരിയാണ് ഇവര്‍ക്ക് മുമ്പ് ഇവിടെ എത്തുന്നത്.

ജോര്‍ദന്‍ റോമേറോ എന്ന 13 കാരനാണ് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. എന്നാല്‍ ഇതോടെ സുരക്ഷ കണക്കിലെടുത്ത് എവറസ്റ്റില്‍ എത്തുന്നതിനുള്ള പ്രായപരിധി 18 ആയി കുറച്ചിരുന്നു.

Scroll To Top