Saturday December 10, 2016
Latest Updates

അരുവിക്കരയില്‍ സുലേഖ മത്സരിച്ചാല്‍ കാര്‍ത്തികേയന്റെ ആത്മാവു പോലും ക്ഷമിക്കില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള

അരുവിക്കരയില്‍ സുലേഖ മത്സരിച്ചാല്‍ കാര്‍ത്തികേയന്റെ ആത്മാവു പോലും ക്ഷമിക്കില്ലെന്ന് ആര്‍. ബാലകൃഷ്ണപിള്ള

അരുവിക്കരയില്‍ എം.ടി.സുലേഖയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാല്‍ ജി. കാര്‍ത്തികേയന്റെ ആത്മാവുപോലും അതു ക്ഷമിക്കില്ലെന്നു കേരള കോണ്‍ഗ്രസ്ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ കുടുംബ വാഴ്ച്ചയ്‌ക്കെതിരെ കടുത്ത നിലപാടുകളെടുത്ത കാര്‍ത്തികേയന്റെ പേര് കളങ്കപ്പെടുത്താനാണ് അദ്ദേഹത്തിന്റെ ഭാര്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ യു.ഡി.എഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വികൃതമുഖമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം ആരംഭിക്കുന്ന ദിവസമായാണു തെരഞ്ഞെടുപ്പിനെ കാണുന്നത്. ഇടതുപക്ഷത്തിന്റെ വിജയത്തിനായി തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കും. എം.വിജയകുമാര്‍ അരുവിക്കരയില്‍ ലഭിക്കാവുന്ന മികച്ച സ്ഥാനാര്‍ഥിയാണ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗങ്ങളടക്കം മണ്ഡലത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കും. അതോടൊപ്പം താനും മുഴുവന്‍ സമയവും മണ്ഡലത്തില്‍ ഉണ്ടാകുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു

മുന്‍ മുഖ്യമന്ത്രി കരുണാകരന്‍ വിദേശത്തായിരുന്ന തന്റെ മകന്‍ കെ. മുരളീധരനെ ആകസ്മികമായി രാഷ്ട്രീയത്തിലെത്തിക്കാന്‍ ശ്രമിച്ചതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് ശ്രദ്ധേയനായ നേതാവായിരുന്നു സ്വതവെ മിതഭാഷിയായ കാര്‍ത്തികേയന്‍. കോണ്‍ഗ്രസില്‍ അന്നുണ്ടായിരുന്ന തിരുത്തല്‍ വാദം ഇതോടെ ശക്തിപ്രാപിക്കുക കൂടി ചെയ്തിരുന്നു.

 

Scroll To Top