Sunday December 11, 2016
Latest Updates

വീണ്ടും ഭൂചലനം; അണ്ടര്‍ 14 ഗേള്‍സ് ടീമിനെ നാട്ടിലെത്തിക്കുന്നത് വൈകും

വീണ്ടും ഭൂചലനം; അണ്ടര്‍ 14 ഗേള്‍സ് ടീമിനെ നാട്ടിലെത്തിക്കുന്നത് വൈകും

തുടര്‍ ചലനങ്ങളെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താറുമാറായ നേപ്പാളില്‍ കുടുങ്ങി കിടക്കുന്ന പെണ്‍കുട്ടികളുടെ അണ്ടര്‍ 14 ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ ഇന്ത്യയിലെത്തിക്കുന്നത് ഇനിയും വൈകും. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇവരെ കൊണ്ടുവരാനിരുന്ന വിമാനം പുറപ്പെടുന്നത് തടസപ്പെട്ടിരിക്കുകയാണ്.

ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു കാഠ്മണ്ടു വിമാന താവളത്തില്‍ നിന്നും വിമാനം പുറപ്പെടാനിരുന്നത്. എന്നാല്‍ രാവിലെയുണ്ടായ തുടര്‍ ചലനങ്ങളെ തുടര്‍ന്ന് 18 താരങ്ങളും, അഞ്ച് ഒഫിഷ്യല്‍സുമടങ്ങുന്ന ടീമിനെ വഹിച്ചുള്ള എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിന്റെ ടേക്ക് ഓഫ് അസാധ്യമാവുകയായിരുന്നു. താരങ്ങള്‍ വിമാനതാവളത്തിനു പുറത്ത് കാത്തിരിപ്പിലാണ്. ഇവരെ എപ്പോള്‍ ഇന്ത്യയിലെത്തിക്കാനാവും എന്നതു സംബന്ധിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമല്ല.

എ എഫ്‌സി അണ്ടര്‍ പതിനാല് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായാണ് ടീം കാഠ്മണ്ടുവിലെത്തിയത്. ഇറാനുമായി നടക്കാനിരുന്ന പ്ലേ ഓഫ് മത്സരത്തിനു മുന്നോടിയായി സ്റ്റേഡിയത്തില്‍ പരിശീലനം നടത്തവെയായിരുന്നു റിക്ടര്‍ സ്‌കെയിലില്‍ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം. ദുരന്തത്തില്‍ ഇതുവരെ 2000 ല്‍ അധികം പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിനും എത്രയോ മുകളിലാണെന്നാണ് കരുതപ്പെടുന്നത്.

 

Scroll To Top