Thursday August 24, 2017
Latest Updates

യൂറോപ്യന്മാര്‍ മടിയന്മാരാണോ?!പുതിയ കണ്ടെത്തല്‍ ചര്‍ച്ചയാവുന്നു

യൂറോപ്യന്മാര്‍ മടിയന്മാരാണോ?!പുതിയ കണ്ടെത്തല്‍ ചര്‍ച്ചയാവുന്നു

ഡബ്ലിന്‍:ലോകത്ത് ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ യുഎസുകാരാണെന്ന് പഠനം. ജോലിയില്‍ നിന്നും വളരെ വൈകി വിരമിക്കുന്നവരും, ഏറ്റവും കുറച്ചു ദിവസം മാത്രം ലീവ് എടുക്കുന്നവരും അമേരിക്കക്കാരാണെന്നും പഠനം കണ്ടെത്തി.

യൂറോപ്പിലെ ഒരു സാധാരണക്കാരന്‍, അമേരിക്കയിലെ ഒരു സാധാരണക്കാരനെക്കാള്‍ 19% കുറവ് ജോലി മാത്രമേ ചെയ്യുന്നുള്ളൂ എന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. അതായത് ഓരോ ദിവസവും ഏകദേശം ഒരു മണിക്കൂര്‍ കുറവ് ജോലിയാണ് അമേരിക്കക്കാരെ അപേക്ഷിച്ച് യൂറോപ്യന്മാര്‍ ചെയ്യുന്നത്. സാമ്പത്തിക വിദഗ്ദ്ധരായ അലക്സാണ്ടര്‍ ബിക്ക്, ബെറ്റിന ബ്രഗ്മാന്‍, നിക്കോള ഫുഷ് ഷന്‍ഡ്ലിന്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.

Scroll To Top