Wednesday January 17, 2018
Latest Updates

ഇയു- യുഎസ് വാണിജ്യ കരാര്‍ ചര്‍ച്ചകള്‍ മരവിപ്പിച്ചേക്കും

ഇയു- യുഎസ് വാണിജ്യ കരാര്‍ ചര്‍ച്ചകള്‍ മരവിപ്പിച്ചേക്കും

ഡബ്ലിന്‍:ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ യൂറോപ്യന്‍ യൂണിയന്‍- യുഎസ് വാണിജ്യ ചര്‍ച്ചകള്‍ക്ക് മങ്ങലേറ്റതായി ഇയു ട്രേഡ് കമ്മിഷണര്‍ സെസിലിയ മാംസ്റ്റോം. ചര്‍ച്ചകള്‍ അടുത്ത ഏതാനും വര്‍ഷത്തേയ്ക്ക് മരവിപ്പിക്കേണ്ടിവരുമെന്നും ബ്രസ്സല്‍സില്‍ ഇയു ട്രേഡ് മിനിസ്റ്റര്‍മാരുടെ മീറ്റിങ്ങിനിടെ അവര്‍ ആശങ്ക പങ്കുവച്ചു. ട്രാന്‍സ്റ്റ്ലാന്റിക് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ട്ടനര്‍ഷിപ്പ് (ടിടിഐപി) അടക്കമുള്ള കരാറുകളുടെ ഭാവി ഇതോടെ തുലാസിലായി.

ജനുവരി 20നാണ് ട്രംപ് അധികാരമേല്‍ക്കുകയെങ്കിലും ടിടിഐപി, ടിപിപി (ട്രാന്‍സ് പസഫിക് പാര്‍ട്ട്നര്ഷിപ്പ്) തുടങ്ങിയ കരാറുകളോട് അദ്ദേഹം ശക്തമായി വിയോജിച്ചിരിക്കുകയാണ്.

Scroll To Top