Monday December 05, 2016
Latest Updates

ഐറിഷ്‌കാരുടെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടാവുന്നില്ലെന്ന് യൂറോസ്റ്റാറ്റ് ,ഉയരുന്ന വിലനിലവാരം തകര്‍ച്ചയ്ക്ക് കാരണം

ഐറിഷ്‌കാരുടെ സമ്പത്തില്‍ വര്‍ദ്ധനവുണ്ടാവുന്നില്ലെന്ന് യൂറോസ്റ്റാറ്റ് ,ഉയരുന്ന വിലനിലവാരം തകര്‍ച്ചയ്ക്ക് കാരണം

ഡബ്ലിന്‍: അയര്‍ലണ്ടുകാരുടെ സമ്പത്ത് കുറയുന്നു. അയര്‍ലണ്ടുകാരുടെ സമ്പത്ത് യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ 10 ശതമാനം കുറഞ്ഞതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളുകളുടെ ഭൌതിക സ്വത്തിന്റെ അടിസ്ഥാനത്തിലും വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തിലുമാണ് സമ്പത്ത് കണക്കാക്കിയത്. യൂറോ ഉപയോഗിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വാങ്ങാവുന്ന സാധനങ്ങളുടെ മൂല്യവും കണക്കെടുപ്പില്‍ പരിഗണിച്ചു. യൂറോപ്യന്‍ യൂണിയന്‍ ഏജന്‍സിയായ യൂറോസ്റ്റാറ്റാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഉയര്‍ന്ന വില നിലവാരവും പൊതുമാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യമായി ഇല്ലാത്തതുമാണ് ഈ കണക്കു പ്രകാരം അയര്‍ലണ്ട് പിന്നിലാവാന്‍ കാരണം.

ഇത് ആദ്യമായാണ് ആളുകളുടെ വാങ്ങല്‍ ശേഷിയുടെയും ഭൌതിക സ്വത്തിന്റെയുംഅടിസ്ഥാനത്തില്‍ യൂറോസ്റ്റാറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ പ്രകാരം ലക്‌സംബര്‍ഗാണ് യൂറോപ്പില്‍ ഏറ്റവും സമ്പന്ന രാഷ്ട്രം. ലക്‌സംബര്‍ഗിന്റെ സമ്പത്ത് യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ 35 ശതമാനം കൂടുതലാണ്. ജര്‍മനിയും ഓസ്ട്രിയയും സമ്പത്തിന്റെ കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ 20 ശതമാനം മുകളിലാണ്. സ്വീഡന്‍, യുകെ, ബെല്‍ജിയം, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളും ഇയു ശരാശരിയേക്കാള്‍ മുകളിലാണ്. അയര്‍ലണ്ടിനെപ്പോലെ സൈപ്രസും സ്‌പെയിനും ഇയു ശരാശരിയേക്കാള്‍ താഴെയാണ്.

ഈ വിലയിരുത്തലില്‍ രാജ്യങ്ങളുടെ ജിഡിപി പരിഗണിച്ചില്ല.അതേസമയം ജിഡിപിയുടെഅടിസ്ഥാനത്തില്‍ അയര്‍ലണ്ട് യൂറോപ്പിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാണ്. ജിഡിപിയുടെ അടിസ്ഥാനത്തില്‍ അയര്‍ലണ്ടിലെ സമ്പത്ത് യൂറോപ്യന്‍ യൂണിയന്‍ ശരാശരിയേക്കാള്‍ 130 ശതമാനം കൂടുതലാണ്.

Scroll To Top