Thursday December 08, 2016
Latest Updates

അയര്‍ലണ്ടില്‍ എട്ടിലൊന്നു പേരും വിദേശികള്‍

അയര്‍ലണ്ടില്‍ എട്ടിലൊന്നു പേരും വിദേശികള്‍

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ജീവിക്കുന്നവരില്‍ എട്ടില്‍ ഒരാള്‍ വിദേശിയാണെന്ന് യൂറോപ്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഏജന്‍സിയായ യൂറോസ്റ്റാറ്റിന്റെ റിപ്പോര്‍ട്ട്. ജനസംഖ്യയുടെ 11.8 ശതമാനവും വിദേശികളാണ്. വിദേശികളുടെ സാന്നിധ്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ട് ആറാം സ്ഥാനത്താണ്. 
2014 ജനുവരി ഒന്നിലെ കണക്ക് പ്രകാരം യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദേശികളുള്ളത് ലക്‌സംബര്‍ഗിലാണ്. 45.3 ശതമാനം. അതായത് ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്കും പൗരത്വമില്ല.സൈപ്രസില്‍ 19.5 ശതമാനവും,ലാത്വിയയില്‍ 15.2 ശതമാനവും,ഓസ്ട്രിയയില്‍ 12.5 ശതമാനം താമസക്കാരും വിദേശീയരാണ്.

ബ്രിട്ടണിലാവട്ടെ 9.6%പേര്‍ മാത്രമാണ് മറ്റു രാജ്യക്കാര്‍.യൂറോപ്പില്‍ ഏറ്റവും കുറവ് വിദേശിയര്‍ താമസിക്കുന്ന രാജ്യം പോളണ്ടാണ്.0.3%

Scroll To Top