Sunday December 11, 2016
Latest Updates

രൂപയുടെ വിലയിടിയുന്നു ,ചൈനീസ് പ്രതിസന്ധി കൂടുതല്‍ രാജ്യങ്ങളെ ബാധിക്കും 

രൂപയുടെ വിലയിടിയുന്നു ,ചൈനീസ് പ്രതിസന്ധി കൂടുതല്‍ രാജ്യങ്ങളെ ബാധിക്കും 

മുംബൈ : രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ 23 പൈസ നഷ്ടത്തില്‍ 65 രൂപയായാണ് രൂപയുടെ മൂല്യം. തുടര്‍ച്ചയായി ഏഴാമത്തെ വ്യാപാര ദിനത്തിലാണ് രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം. 2013 സെപ്തംബറിനുശേഷം ഇത്രയും മൂല്യമിടിയുന്നത് ഇതാദ്യമാണ്.

യൂറോയുടെ വിനിമയ വിലയും കൂടി.ഇന്നലെ 72യൂറോ 60 സെന്റിന് നടന്ന കച്ചവടം ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍ അടക്കമുള്ള ഇടപാടുകാര്‍.

ഒരു ലക്ഷം യൂറോയ്ക്കു നേരത്തേ ഉറപ്പിച്ചിരുന്ന കരാര്‍ അനുസരിച്ച് മുന്‍പ് 65 ലക്ഷം രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇനി 70 ലക്ഷം രൂപയിലേറെ ലഭിക്കും. വിദേശ ഇടപെടലുകള്‍ നടത്തുന്ന വന്‍കിട ഐടി കമ്പനികളുടെ വരുമാനത്തില്‍ രൂപയില്‍ വന്‍ വര്‍ധനയാണിതുണ്ടാക്കുക. ഐടി രംഗത്തിനു പൊതുവെ ദീര്‍ഘകാല കരാറുകളാണുള്ളത്.

സത്യത്തില്‍ ചൈനയാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപയ്ക്ക് പണി തന്നത്. അവര്‍ അവരുടെ കറന്‍സിയായ യുവാന്റെ മൂല്യം കുത്തനെ കുറച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ കുറച്ചുകൂടി ശക്തി നേടി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു.

കയറ്റുമതി ആകര്‍ഷകമാക്കി സാമ്പത്തികരംഗത്തെ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് ചൈനീസ് കേന്ദ്ര ബാങ്ക് ചൊവ്വാഴ്ചയാണ് യുവാന്റെ മൂല്യം 1.9 ശതമാനം കുറച്ചത്. ബുധനാഴ്ച 1.6 ശതമാനമാനവും വ്യാഴാഴ്ച 1.11 ശതമാനവും മൂല്യമിടിച്ചു. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ മിക്കവാറും കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്.

Scroll To Top