Monday January 22, 2018
Latest Updates

അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊള്ളക്കാരെ പിടിക്കാന്‍ യൂറോപോള്‍ ഓപ്പറേഷന്‍ ആരംഭിച്ചു

അയര്‍ലണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊള്ളക്കാരെ പിടിക്കാന്‍ യൂറോപോള്‍ ഓപ്പറേഷന്‍ ആരംഭിച്ചു

ഡബ്ലിന്‍:അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊള്ളക്കാര്‍ വിലസുന്നതായി റിപ്പോര്‍ട്ട്. ഇവരെ പിടികൂടാനായി യൂറോപോള്‍ അയര്‍ലണ്ടിലടക്കം വലവിരിച്ചുകഴിഞ്ഞു. നംവംബര്‍ 20 മുതല്‍ 26 വരെ നടത്തിയ 10 രാജ്യങ്ങള്‍ ചേര്‍ന്നുള്ള സംയുക്ത യൂറോപോള്‍ ഓപ്പറേഷനില്‍ പണവും, മറ്റ് മോഷണ വസ്തുക്കളും പിടിച്ചെടുത്തതായും, ചിലരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വെളിപ്പെടുത്തി. ഓര്‍ഗനൈസ്ഡ് ക്രൈം നടത്തുന്നവരെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്.

4,000ഓളം പേര്‍ക്ക് ഓപ്പറേഷനിലൂടെ മുന്നറിയിപ്പ് നല്‍കിയതായും. 87 പേരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ വെളിപ്പെടുത്തി. 1,800 വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കി.ആയിരകണക്കിന് യൂറോയുടെ സ്വര്‍ണ്ണം, 60 കിലോ കൊക്കെയ്ന്‍, 190 കിലോ MDMA ക്രിസ്റ്റലുകള്‍, കള്ളനോട്ടുകള്‍ , വ്യാജരേഖകള്‍ എന്നിവയും പിടിച്ചെടുത്തു.

Scroll To Top