Monday October 23, 2017
Latest Updates

യൂറോപ്പിലെ മൂന്ന് പ്രധാന രാജ്യങ്ങളിലെ ഇലക്ഷന്‍; രാഷ്ട്രീയ ഭൂകമ്പത്തിന് സാധ്യതയെന്നു വിദഗദ്ധര്‍,മുസ്ലിം കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍ യൂറോപ്പിന്റെ ഭാവി പുനര്‍നിര്‍ണ്ണയിക്കുമെന്ന് നിരീക്ഷകര്‍

യൂറോപ്പിലെ മൂന്ന് പ്രധാന രാജ്യങ്ങളിലെ ഇലക്ഷന്‍; രാഷ്ട്രീയ ഭൂകമ്പത്തിന് സാധ്യതയെന്നു വിദഗദ്ധര്‍,മുസ്ലിം കുടിയേറ്റ വിരുദ്ധ വികാരങ്ങള്‍  യൂറോപ്പിന്റെ ഭാവി പുനര്‍നിര്‍ണ്ണയിക്കുമെന്ന് നിരീക്ഷകര്‍

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയന്‍ സ്ഥാപകരായ മൂന്ന് രാജ്യങ്ങളില്‍ 2017ല്‍ തെരഞ്ഞെടുപ്പ് നടക്കും. ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്റ്സ് എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ- ത്തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ യൂറോപ്പില്‍ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ വിദഗദ്ധര്‍ പറയുന്നത്.ഇതിനിടെ മാര്‍ച്ചില്‍ ബ്രിട്ടനില്‍ ബ്രെക്സിറ്റ് നടപ്പാക്കല്‍ ആരംഭിക്കുകയും കൂടി ചെയ്യുന്നതോടെ 2017 യൂറോപ്പിന് നിര്‍ണ്ണായക മാറ്റങ്ങളുടെ വര്‍ഷമാവും.
നെതര്‍ലന്റ്സ്
നെതര്‍ലന്റ്സിലെ രാഷ്ട്രീയം ഉറ്റുനോക്കുന്നത് അറിയപ്പെടുന്ന ഇസ്ലാമിക വിരുദ്ധനും, ഫ്രീഡം പാര്‍ട്ടി നേതാവുമായ ഗീര്‍ട്ട് വൈല്‍ഡേഴ്സിലേയ്ക്കാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടി അധോസഭയിലെ 150ല്‍ 36 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് പ്രവചനങ്ങള്‍. 2014ല്‍ മൊറോക്കോക്കാര്‍ക്കെതിരെ വിവേചനപരമായി സംസാരിച്ചതിന് വൈല്‍ഡേഴ്സിനെതിരെ കേസെടുത്തിരുന്നു. മൊറോക്കോക്കാരെ രാജ്യത്തു നിന്നും നാടുകടത്തുമെന്ന തരത്തിലായിരുന്നു 2014 ഇലക്ഷനില്‍ വൈല്‍ഡേഴ്സ് സംസാരിച്ചത്. ഖുറാനുകള്‍ പിടിച്ചെടുക്കുമെന്നും, മുസ്ലിം പള്ളികള്‍ പൂട്ടുമെന്നും മുസ്ലിം സ്‌കൂളുകള്‍ അടയ്ക്കുമെന്നും വൈല്‍ഡേഴ്സ് പറഞ്ഞിരുന്നു. അതിര്‍ത്തി അടച്ചുപൂട്ടുകയും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഇല്ലാതാക്കുമെന്നും വൈല്‍ഡേഴ്സ് പറഞ്ഞിട്ടുണ്ട്.

താന്‍ തെരഞ്ഞെടുക്കപ്പെടുന്നപക്ഷം ഇയുവില്‍ നിന്നും നെതര്‍ലന്റ്സിനെ പുറത്തെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം വൈല്‍ഡേഴ്സും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അധികാരത്തിലെത്താതിരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ സഖ്യം ചെയ്യുമെന്നാണ് കരുതുന്നത്. രണ്ട് മാസത്തിനിടെ രാജ്യത്ത് ഇലക്ഷന്‍ നടക്കും.
ഫ്രാന്‍സ്
മേയിലാണ് ഫ്രാന്‍സില്‍ ഇലക്ഷന്‍. ദി നാഷണല്‍ ഫ്രണ്ടിന്റെ മറീന്‍ ലെ പെന്നും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഫ്രാങ്കോയിസ് ഫില്ലണും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള മത്സരം. വലതുപക്ഷക്കാരിയായ ലെ പെന്‍ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്നയാളാണ്. വൈല്‍ഡേഴ്സിനെ പോലെ ഇയുവില്‍ നിന്നും ഫ്രാന്‍സിനെ പിന്‍വലിക്കാന്‍ ശ്രമിക്കുമെന്ന് ലെ പെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങള്‍ ഒത്തുചേരുന്നതിനെതിരെയാണ് (പ്രത്യേകിച്ച് കുടിയേറ്റക്കാര്‍ക്കെതിരെ) ലെ പെന്നിന്റെ നിലപാട്. പക്ഷേ ലെ പെന്നിനെ ഫില്ലണ്‍ ഇലക്ഷനില്‍ തോല്‍പ്പിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. പക്ഷേ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന സംഭവവികാസങ്ങള്‍ ഇലക്ഷന്‍ ഫലം ചിലപ്പോള്‍ പ്രവചനങ്ങള്‍ക്കതീതമാകുമെന്നും ഇവര്‍ പറയുന്നുണ്ട്. ഫ്രാന്‍സ്വ ഒലോന്‍ദ് ഇലക്ഷനില്‍ മത്സരിക്കുന്നില്ല.

ജര്‍മ്മനി
ജര്‍മ്മനിയിലെ ഇലക്ഷനില്‍ നിലവിലെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തന്നെ വീണ്ടും തെരഞ്ഞടുക്കപ്പെടുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ നാലാം തവണയാകും മെര്‍ക്കല്‍ അധികാരത്തിലെത്തുക. പക്ഷേ ഇത്തവണത്തെ ഇലക്ഷനില്‍ മെര്‍ക്കലിന്റെ പാര്‍ട്ടിക്ക് വോട്ട് കുറയാനാണ് സാധ്യത.

ക്രിസ്മസ് മാര്‍ക്കറ്റില്‍ നടന്ന തീവ്രവാദി ആക്രമണമാണ് മെര്‍ക്കലിന്റെ ജനപ്രീതി കുറച്ചത്. കുടിയേറ്റക്കാരനായ ആളായിരുന്നു ട്രക്ക് ഓടിച്ച തീവ്രവാദി. കുടിയേറ്റക്കാരോട് സൗമ്യമായ നിലപാടാണ് മെര്‍ക്കലിന് എന്നത് ജനപ്രീതി കുറയാന്‍ കാരണമായി.

Scroll To Top