Tuesday December 06, 2016
Latest Updates

കുടിയേറ്റക്കാരുടെ ലക്ഷ്യം സമൃദ്ധിയുള്ള രാജ്യങ്ങള്‍ മാത്രം, ജര്‍മിനിയുടെ മാത്രം പ്രശ്‌നമെന്ന് ഹംഗറി ! 

കുടിയേറ്റക്കാരുടെ ലക്ഷ്യം സമൃദ്ധിയുള്ള രാജ്യങ്ങള്‍ മാത്രം, ജര്‍മിനിയുടെ മാത്രം പ്രശ്‌നമെന്ന് ഹംഗറി ! 

ബുഡാപെസ്റ്റ് :യൂറോപ്പിലേയ്ക്ക് കുടിയേറുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാര്‍ ലക്ഷ്യമിടുന്നത് സമ്പദ് സമൃദ്ധമായ രാജ്യങ്ങള്‍ മാത്രമാണോ?അത്തരം സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ യൂറോപ്യന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.പൊതുവെ ദരിദ്രമായ ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ താങ്ങാന്‍ കുടിയേറ്റക്കാര്‍ താത്പര്യം പ്രകടിപ്പിക്കുന്നേയില്ല.അഭയാര്‍ഥി ക്യാമ്പുകള്‍ ഒരുക്കി ഹംഗറിയും ഗ്രീസും അടക്കമുള്ള രാജ്യങ്ങള്‍ കാത്തിരുന്നിട്ടും ആ രാജ്യങ്ങളുടെ അതിര്‍ത്തിയും കടന്നു മറ്റു രാജ്യങ്ങളിലേയ്ക്ക് അവര്‍ പാലായനം ചെയ്യുകയാണ്.

കുടിയേറ്റക്കാരുടെ പ്രശ്‌നം ജര്‍മ്മനിയുടെ മാത്രം പ്രശ്‌നമാണെന്നും യുറോപ്പിന്റെ ഒരു പ്രശ്‌നമല്ലെന്നും ഇന്നലെ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബന്‍ അഭിപ്രായപ്പെട്ടു.

ഹോളണ്ട് കുടിയേറ്റക്കാരെ വേണ്ട വിധം സ്വീകരിക്കുന്നില്ലെന്ന വാദത്തെ അംഗീകരിക്കുന്നില്ലെന്നു ഒര്‍ബന്‍ പറഞ്ഞു.ഹംഗറിയില്‍ കടന്നു വരുന്ന കുടിയേറ്റക്കാരെ രജിസ്‌ട്രേഷന്‍ നടത്തണമെന്ന ആവശ്യം ഞങ്ങള്‍ പാലിക്കുന്നുണ്ട്.അദ്ദേഹം പറഞ്ഞു.പക്ഷേ കുടിയേറ്റക്കാര്‍ ഇവിടെ നില്‍ക്കുന്നില്ല എന്നതാണ് പ്രശ്‌നം.അദ്ദേഹം പറഞ്ഞു.

ഹംഗറിയുടെ അഭായര്‍ത്ഥി ക്യാമ്പുകള്‍ സ്ഥിതിചെയ്യുന്നതിന് സമീപമുള്ള ബിക്‌സക്ക് റെയില്‍വെ സ്റ്റേഷനിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഹംഗറിയില്‍ നിന്നും ഓസ്ട്രിയന്‍ അതിര്‍ത്തിയിലേയ്ക്കാണ് എന്ന് കരുതി കുടിയേറ്റക്കാര്‍ കയറിയ ട്രെയിന്‍ ബിക്‌സക്ക് റെയില്‍വെ സ്റ്റേഷനില്‍ ഹംഗേറിയന്‍ പോലിസ് തടഞ്ഞ് കുടിയേറ്റക്കാരെ ഹംഗറിയിലെ അഭയാര്‍ഥി ക്യാമ്പുകളിലേയ്ക്ക് നീക്കാനുള്ള ശ്രമം കുടിയേറ്റക്കാരായ നൂറു കണക്കിന് യാത്രക്കാര്‍ ഒന്നിച്ചു തടയുകയായിരുന്നു.അവര്‍ ഇറങ്ങാന്‍ വിസമ്മതിച്ചു.

ആര്‍ക്കും ഹംഗറിയില്‍ താമസിക്കാന്‍ താത്പര്യമില്ല.അവര്‍ക്ക് പോളണ്ടിലേയ്ക്കും സ്ലൊവെക്യയിലേയ്ക്കും എസ്‌തോണിയയിലേയ്ക്കും പോകേണ്ട.ജര്‍മിനി മാത്രമാണ് ലക്ഷ്യം.പ്രധാനമന്ത്രി പറഞ്ഞു. 

ഇതിനിടയില്‍ കഴിഞ്ഞ ദിവസം സിറിയന്‍ കുട്ടി മരിക്കാനിടയായ സംഭവം യുറോപ്പില്‍ പോയി നല്ല ജീവിതം നയിക്കാനുള്ള കുട്ടിയുടെ മാതാപിതാക്കളുടെ അത്യാര്‍ത്തി മൂലമാണെന്നും നല്ലരീതിലുള്ള ജീവിത സാഹചര്യമാണെന്നുമുള്ള യുക്കിപ് അംഗത്തിന്റെ ട്വീറ്റും ചര്‍ച്ചയാകുകയാണ്.


Scroll To Top