Saturday December 10, 2016
Latest Updates

യൂറോപ്പ് 2020 :വേതനം വെട്ടിച്ചുരുക്കാനുള്ള പദ്ധതി പുന:പരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ദര്‍ 

യൂറോപ്പ് 2020 :വേതനം വെട്ടിച്ചുരുക്കാനുള്ള പദ്ധതി പുന:പരിശോധിക്കണമെന്ന് സാമ്പത്തിക വിദഗ്ദര്‍ 

ഡബ്ലിന്‍:നാണ്യപ്പെരുപ്പം തടയുന്നതിനും, സാമ്പത്തിക വളര്‍ച്ച ഉറപ്പു വരുത്തുന്നതിനും അയര്‍ലണ്ടില്‍ തൊഴിലാളികളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു നല്‍കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. ക്രോക്ക് പാര്‍ക്ക് കോണ്‍ഫറന്‍സ് സെന്ററില്‍ രാജ്യത്തെ സ്വതന്ത്ര സാമ്പത്തിക ചിന്തകരുടെ ആറാമത് വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കവേ പ്രമുഖ സാമ്പത്തിക വിദഗ്ധരാണ് സര്‍ക്കാരിന് മുമ്പില്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

യൂറോപ്പിലെ വികസിത രാജ്യങ്ങളുടെ ശമ്പള കണക്ക് പരിഗണിക്കുമ്പോള്‍ അയര്‍ലണ്ടിലെ ശരാശരി തൊഴിലാളികളുടെ ശമ്പളം 20 % വരെ കുറവാണെന്ന് യോഗം വിലയിരുത്തി.ബിസിനസുകാരെ അപേക്ഷിച്ച് ലഭിക്കുന്ന തുകയില്‍ കൂടുതല്‍ പങ്ക് വിപണികളില്‍ ചിലവഴിക്കുന്നവര്‍ ജോലിക്കാരാണ്. ഇവരുടെ വരുമാനത്തില്‍ കുറവുവരുത്തുന്നതു മൂലം വില്‍പ്പനയിലും ഇടിവു വരും. ഇത് അമിതമായി കയറ്റുമതിയെ ആശ്രയിക്കുന്നതിലേക്കോ, അഭ്യന്തര ഉത്പാദനം കുറയ്ക്കുനതിലേക്കോ നയിക്കുകയും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തന്നെ തകര്‍ക്കുകയും ചെയ്യും. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തൊഴിലാളികളുടെ ശമ്പളം 1% വെട്ടിക്കുറയ്ക്കുമ്പോള്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ 0.3% ഇടിവ് സംഭവിക്കുന്നതായും ഡോ: ഓസ്‌ലം വിശദീകരിക്കുന്നു.

ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടണും, നൂറോളം സാമ്പത്തിക വിദഗ്ധരും ചടങ്ങില്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും പ്രബലമായ സാമ്പത്തിക ശക്തിയയി യൂറോപ്യന്‍ യൂണിയനെ മാറ്റുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട പദ്ധതിയാണ് യൂറോപ്പ് 2020. ഇതിന്റെ ഭാഗമായാണ് വിവിധ രാജ്യങ്ങളില്‍ വിപണി വികേന്ദ്രീകരണവും, വേതനം വെട്ടിച്ചുരുക്കലുമടക്കമുള്ളവ നടപ്പാക്കി വന്നത്. എന്നാല്‍ ഇത് ഉദ്ദേശിച്ച ഫലമല്ല നല്‍കുകയെന്നും പുനപരിശോധന ആവശ്യമാണെന്നുമാണ് ഇപ്പോള്‍ പ്രൊഫസര്‍ ഓസ്‌ലെം ഓണററടക്കമുള്ള വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

Scroll To Top