Saturday December 10, 2016
Latest Updates

യൂറോപ്പാ ദേവിയുടെ ചിത്രവുമായി പുതിയ 20 യൂറോ നോട്ട് പ്രകാശനം ചെയ്തു

യൂറോപ്പാ ദേവിയുടെ ചിത്രവുമായി പുതിയ 20 യൂറോ നോട്ട് പ്രകാശനം ചെയ്തു

ഡബ്ലിന്‍:പരിഷ്‌കരിച്ച ഇരുപത് യൂറോ നോട്ട് നവംബര്‍ മുതല്‍ പുറത്തിറക്കുമെന്ന് യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
പരിഷ്‌കരിച്ച നോട്ടില്‍ പുതിയ സുരക്ഷാ ക്രമീകരണങ്ങളും, യൂറോപ്പിലെ ആദ്യ പോര്‍ട്രയിറ്റ് വിന്റൊ ഉള്ളതും, വളരെ നേര്‍ത്തതുമായ സംവിധാനങ്ങള്‍ ആണു ഉള്‍പ്പെടുത്തിയിരിക്കുന്നത്.സൂര്യ പ്രകാശത്തിന്റെതിരെ യൂറോ നോട്ട് പിടിയ്ക്കുമ്പോള്‍ പുരാണ കഥാപാത്രമായ യൂറോപ്പാ ദേവിയുടെ ചിത്രം ദൃശ്യമാവും.ഗ്രീക്ക് പുരാണത്തിലെ ദേവതയായ യൂറോപ്പയുടെ പേരില്‍ നിന്നാണ് യൂറോപ്പ് എന്ന പേര് രൂപപ്പെട്ടത്

പോര്‍റ്റ്രെയിറ്റ് വിന്റോ വളരെ സുതാര്യവും മികച്ച കണ്ടുപിടിത്തങ്ങളില്‍ ഒന്നുമാണെന്ന് ഇ.സി.ബി പ്രെസിഡന്റ് മാരിയൊ ഡ്രാഗി ഫ്രാങ്ക് ഫോര്‍ട്ടില്‍ വെച്ച് നടന്ന യൂറോപ്പാ സീരിസ് 20 യൂറോയുടെ പ്രകാശന സമ്മേളനത്തില്‍ പറഞ്ഞു.നവംബര്‍ മാസത്തോടെ പുതിയ 20 യൂറോ നോട്ടുകള്‍ മാര്‍ക്കറ്റില്‍ എത്തുമെന്ന് അദ്ദേഹം പറഞ്ഞു.

യൂറോപ്പാ സീരിസില്‍ പെട്ട അഞ്ചും പത്തും യൂറോ നോട്ടുകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഇറങ്ങിയിരുന്നു.

Scroll To Top