Sunday September 24, 2017
Latest Updates

വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവനുണ്ടോ ?

വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയില്‍ ജീവനുണ്ടോ ?

90കളില്‍ നാസയുടെ ജ്യൂപിറ്റര്‍ പര്യവേക്ഷണ ദൗത്യമായ ഗലീലിയോ ജീവന്റെ സാധ്യതകള്‍ കണ്ടെത്തിയതുമുതല്‍ ശാസ്ത്രകുതുകികള്‍ ഉറ്റു നോക്കുന്നതാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയെ. സൗരയൂഥത്തില്‍ തന്നെ ഭൂമി കഴിഞ്ഞാല്‍ ജീവന്റെ സാധ്യതകള്‍ ഏറ്റവുമധികം നിലനില്‍ക്കുന്നയിടമായാണ് യൂറോപ്പ വിലയിരുത്തപ്പെടുന്നത്. ഇതു തന്നെയാണ് യൂറോപ്പയിലെ ജലത്തിന്റെയും, ജീവന്റെയും സന്നിധ്യം തേടി പുതിയ ആളില്ലാ ദൗത്യവാഹനം അയക്കുവാന്‍ നാസയെ പ്രേരിപ്പിക്കുന്നതും.

യൂറോപ്പയുടെ തണുത്തുറഞ്ഞുകിടക്കുന്ന ഉപരിതലത്തിനടിയില്‍ സമുദ്രസാന്നിധ്യമുള്ളതായി ഗലീലിയോ ദൗത്യം നല്‍കിയ വിവരങ്ങള്‍
സൂചിപ്പിച്ചിരുന്നു. ഭൂമിയുടെ അതേ വലിപ്പമുള്ള യൂറോപ്പയില്‍ സമുദ്രമുണ്ടെങ്കില്‍ ജലത്തിന്റെ അളവ് ഭൂമിയിലേതിനേകാള്‍ കൂടുതലായിരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. സ്വാഭാവികമായും ജീവന്റെ സാധ്യതകളും കൂടുതലാണ്.

പഠനത്തിനായി 2020ഓടെ ദൗത്യവാഹനം വ്യാഴത്തിലേക്കയക്കാനാവുമെന്ന് നാസ അവകാശപ്പെട്ടു. യൂറോപയെ മാത്രമല്ല അനേകവര്‍ഷമെടുക്കുന്ന ദൗത്യത്തില്‍ വ്യാഴത്തെയാകമാനം ഭ്രമണം ചെയ്താവും ദൗത്യം പഠനം നടത്തുക. യൂറോപ്പയുടെ ഉപരിതകത്തിന്റെ ഹൈ റെസൊല്യൂഷന്‍ ചിത്രങ്ങളെടുത്ത് വാഹനം ഭൂമിയിലേക്കയക്കും. ഇപ്പോള്‍ ആളില്ലാ ദൗത്യമായി നടത്തപ്പെടുന്ന പര്യവേക്ഷണത്തില്‍ വിദൂര ഭാവിയിലെങ്കിലും മനുഷ്യരെ ഉള്‍കൊള്ളിക്കാനുള്ള
ശ്രമങ്ങളും നാസ നടത്തിവരുന്നു.

Scroll To Top