Friday December 09, 2016
Latest Updates

പോളണ്ടിന് നിര്‍ഭാഗ്യം,പോര്‍ച്ചുഗല്‍ യൂറോ കപ്പ് സെമിയില്‍

പോളണ്ടിന് നിര്‍ഭാഗ്യം,പോര്‍ച്ചുഗല്‍ യൂറോ കപ്പ് സെമിയില്‍

മാഴ്‌സിലെ: യൂറോ കപ്പില്‍ പോളണ്ടിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ സെമിയില്‍ പ്രവേശിച്ചു. ഇത് അഞ്ചാം തവണയാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പിന്റെ സെമിയിലെത്തുന്നത്.

ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടിലായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. പോളണ്ടിനു വേണ്ടി റോബര്‍ട്ട് ലെവന്‍സ്‌കിയും പോര്‍ച്ചുഗലിനു വേണ്ടി നെറ്റോ സാഞ്ചസും ഒരോ ഗോളുകള്‍ നേടി. 11 എന്ന സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലെത്തിയത്.

റോണാള്‍ഡോ, ലെവന്‍സ്‌കി. സാഞ്ചസ്. മിലിക്, ഗ്ലിക്, മൗട്ടിനോ എന്നിവര്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലെ മൂന്നു കിക്കുകള്‍ ഗോള്‍ വലയിലെത്തിച്ചു.

പോര്‍ച്ചുഗലിനു വേണ്ടി നാലാം കിക്ക് നാനി ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍, പോളണ്ടിന്റെ ബ്ലാസ്‌കിയോവിസ്‌കിക നാലാം കിക്ക് പാഴാക്കി.

അഞ്ചാം കിക്കും ഗോള്‍ വലയിലെത്തിച്ച് പോര്‍ച്ചുഗല്‍ സെമിയില്‍ ഇടംപിടിച്ചു.

Scroll To Top