Wednesday December 07, 2016
Latest Updates

യൂറോ കപ്പ് :ഇന്ന് കലാശപ്പോരാട്ടം

യൂറോ കപ്പ് :ഇന്ന് കലാശപ്പോരാട്ടം

ഡബ്ലിന്‍:യൂറോപ്പിലെ ഫുട്ബോള്‍ രാജക്കന്‍മാരെ തീരുമാനിക്കാന്‍ ഇന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഫ്രാന്‍സും നേര്‍ക്ക് നേര്‍ക്ക്നേര്‍ ഇറങ്ങും. അതിഥേയരായ ഫ്രാന്‍സ് 1994 ലും 2000ലും യൂറോകപ്പ് ചാമ്പ്യന്‍മാരായിട്ടുണ്ട്. പക്ഷേ ഇത് വരെ യൂറോകപ്പ് നേടാത്ത പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണള്‍ഡോയിലൂടെ സ്വപ്ന സാക്ഷാത്ക്കാരത്തിനാണ് ശ്രമിക്കുക.
പക്ഷേ ഗ്രീസ്മാന്‍ നയിക്കുന്ന ഫ്രാന്‍സ് ടീം ടൂര്‍ണ്ണമെന്റിലാകെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മുന്‍ യൂറോ ചാമ്പ്യന്‍മാരായ സ്പെയിനെയും ലോക ചാമ്പ്യന്‍മാരായ ജര്‍മനിയെയും തകര്‍ത്താണ് ഫ്രാന്‍സ് ഫൈനലില്‍ എത്തിയത്.

പക്ഷേ താരതമ്യേന ചെറു വിജയങ്ങളുമായിട്ടാണ് പോര്‍ച്ചുഗലിന്റെ ഫൈനലില്‍ പ്രവേശനം. കാര്യമായ വിജയങ്ങളോ പ്രകടനങ്ങളോ അവര്‍ക്ക് അവകാശപ്പെടാനില്ല. വെയില്‍സിനെതിരെ റൊണാള്‍ഡോ ഫോമിലേക്ക് ഉയര്‍ന്നതാണ് അവരുടെ താല്‍ക്കാലിക അശ്വാസം.

Scroll To Top