Saturday December 03, 2016
Latest Updates

ഐറിഷ് ആരാധകര്‍ ഇനി പാരീസിലേയ്ജ്

ഐറിഷ് ആരാധകര്‍ ഇനി പാരീസിലേയ്ജ്

2016 യൂറോ കപ്പിന് ഫ്രാന്‍സില്‍ തുടക്കമാകുന്നതോടെ ഐറിഷ് ഫുട്‌ബോള്‍ ആരാധകര്‍ ഇനി പാരീസിലേയ്ക്ക്. അതേസമയം മത്സങ്ങള്‍ക്ക് ടിക്കറ്റ് ഇല്ലാത്ത, ഫാന്‍ സോണുകളില്‍ മത്സരം കാണാണെന്നു കരുതുന്ന ആരാധകര്‍ക്ക് വലിയ സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടി വരുമെന്ന് യുവേഫ മുന്നറിയിപ്പ് നല്‍കി. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അടുത്ത തിങ്കളാഴ്ച സ്വീഡനെതിരെയാണ് അയര്‍ലണ്ടിന്റെ ആദ്യ മത്സരം. ഈ മത്സരം വീക്ഷിക്കുന്നതിനായി 40,000 ഐറിഷ് ആരാധകര്‍ പാരിസിലെത്തുമെന്നാണ് കരുതുന്നത്.

ടിക്കറ്റ് ഇല്ലാതെ എത്തുന്ന ആരാധകര്‍ക്കായി ഫാന്‍ സോണുകളില്‍ വലിയ ടിവിയില്‍ മത്സരങ്ങള്‍ കാണിക്കുന്നുണ്ട്. ഇത്തരം ഇടങ്ങളില്‍ തീവ്രവാദ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് സുരക്ഷാ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇവിടെയെത്തുന്ന ആരാധകര്‍ക്ക് വലിയ സുരക്ഷാ പരിശോധനകളിലൂടെ കടന്നു പോകേണ്ടി വരും.

Scroll To Top