Tuesday January 16, 2018
Latest Updates

യൂറോ കപ്പ് 2016 യോഗ്യത നേടി,ആഹ്‌ളാദ കൊടുമുടിയില്‍ അയര്‍ലണ്ട്

യൂറോ കപ്പ് 2016 യോഗ്യത നേടി,ആഹ്‌ളാദ കൊടുമുടിയില്‍ അയര്‍ലണ്ട്

ഡബ്ലിന്‍:യൂറോ 2016 ചാമ്പ്യന്‍ഷിപ്പിന് അയര്‍ലണ്ട് യോഗ്യത സ്വന്തമാക്കി. പ്‌ളേ ഓഫില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിനയെ ഇരുപാദങ്ങളിലുമായി 31നു കീഴടക്കിയാണ് അയര്‍ലണ്ട് യൂറോ പോരാട്ടത്തിനു ടിക്കറ്റ് കരസ്ഥമാക്കിയത്.

അവിവ സ്‌റേഡിയത്തില്‍ അരങ്ങേറിയ പോരാട്ടത്തില്‍ ജോനാഥന്‍ വാള്‍ട്ടേഴ്‌സിന്റെ ഇരട്ട ഗോളാണ് അയര്‍ലണ്ടിനു ജയമൊരുക്കിയത്. 24മത് മിനിറ്റില്‍ പെനാല്‍റ്റി ഗോളിലൂടെ ടീമിനെ മുന്നിലെത്തിച്ച വാള്‍ട്ടേഴ്‌സ് 70മത് മിനിറ്റില്‍ രണ്ടാം ഗോളും സ്വന്തമാക്കി. എഡിന്‍ ഡെക്കോയെ മുന്‍നിര്‍ത്തി പോരാട്ടത്തിനിറങ്ങിയ ബോസ്‌നിയയ്ക്ക് ഐറിഷ് പ്രതിരോധം മുറിച്ചുകടക്കാന്‍ സാധിച്ചതേയില്ല.

രാജ്യം അത്യാഹ്ലാദത്തില്‍ എത്തിയ നിമിഷങ്ങളില്‍ അവൈവ സ്റ്റേഡിയം ഇളകി മറിഞ്ഞു.ഇന്നലെ വൈകിട്ട് ആരംഭിച്ച വിജയാഹ്ലാദങ്ങളില്‍ മുഴുകി നില്ക്കുകയാണ് അയര്‍ലണ്ടിലെ ഫുട്‌ബോള്‍ പ്രേമികള്‍

Scroll To Top