Wednesday December 07, 2016
Latest Updates

ബല്‍ജിയത്തോട് തോറ്റു: ഐറിഷ് ആരാധകര്‍ നിരാശയില്‍

ബല്‍ജിയത്തോട് തോറ്റു: ഐറിഷ് ആരാധകര്‍ നിരാശയില്‍

ബോര്‍ഡിയക്‌സ്:ആഹ്ലാദത്തേരിലേറി അയര്‍ലണ്ടിനെ വിജയിപ്പിക്കാന്‍ ഫ്രാന്‍സിലെത്തിയ ആയിരക്കണക്കിന് ആരാധകരെ നിരാശരാക്കി യൂറോ കപ്പില്‍ അയര്‍ലണ്ടിന് തോല്‍വി. യുറോകപ്പ് ഗ്രൂപ്പ് ഇയില്‍ ഇന്നലത്തെ മല്‍സരത്തില്‍ അയര്‍ലണ്ടിനെതിരേ ബെല്‍ജിയത്തിന് മൂന്ന് ഗോളിന്റെ ആധികാരികജയം ആരാധകരെ അക്ഷരാര്‍ഥത്തില്‍ ദുഃഖത്തിലാഴ്ത്തി.. ടൂര്‍ണമെന്റിലെ ബെല്‍ജിയത്തിന്റെ ആദ്യ ജയമാണിത്. ഗോള്‍ അകന്നു നിന്ന അദ്യപകുതിക്ക് വിപരീതമായി രണ്ടാം പകുതിയിലാതിരുന്നു ബെല്‍ജിയത്തിന്റെ പ്രഹരങ്ങള്‍.
48ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവിലൂടെയായിരുന്നു ബെല്‍ജിയത്തിന്റെ ആദ്യഗോള്‍. വലതു വശത്തുനിന്ന് കെവിന്‍ ഡിബ്രൂയിന്‍ നല്‍കിയ പന്ത് ലുക്കാക്കു സമര്‍ഥമായി വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് 61ാം മിനിറ്റില്‍ ആക്‌സറ്റല്‍ വിറ്റ്‌സെലിലൂടെ ബെല്‍ജിയം ലീഡുയര്‍ത്തി. വിറ്റ്‌സെലിനെ മാര്‍ക്ക് ചെയ്യുന്നതിലെ ഐറിഷ് പ്രതിരോധ നിരയുടെ പിഴവില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. പിറകെ 70ാം മിനിറ്റില്‍ മല്‍സരത്തിലെ തന്റെ രണ്ടാം ഗോള്‍ കുറിച്ചു കൊണ്ട് അയര്‍ലണ്ട് പ്രരാജയം ലുക്കാക്കു പൂര്‍ണമാക്കി.

ആദ്യ മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയോട് പരാജയപ്പെട്ടും അയര്‍ലണ്ട് സ്വീഡനോട് സമനില നേടിയുമാണ് ഇന്നലെ രണ്ടാം മത്സരത്തിനിറങ്ങിയത്. ഇറ്റലിയോട് ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ബെല്‍ജിയം തോറ്റതെങ്കില്‍ അയര്‍ലന്‍ഡ് 11 എന്ന നിലയിലാണ് സ്വീഡനോട് സമനിലപിടിച്ചത്. ഇരു ടീമുകളും 442 എന്ന സ്‌റ്റൈലിലാണ് ഇന്നലത്തെ മത്സരത്തല്‍ കളത്തിലിറങ്ങിയത്.
ജയത്തോടെ ബെല്‍ജിയം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.കളി തുടരാനുള്ള സാധ്യതകള്‍ അയര്‍ലണ്ടിന് മുമ്പില്‍ കുറവാണ് താനും.

Scroll To Top