Tuesday September 26, 2017
Latest Updates

യൂറോ സോണിന് മേല്‍ക്കൈ

യൂറോ സോണിന് മേല്‍ക്കൈ

ഡബ്ലിന്‍ :മൂന്ന് പ്രമുഖ രാജ്യങ്ങളിലെ  തിരഞ്ഞെടുപ്പിന്റെ  പശ്ചാത്തലത്തിലും യൂറോ സോണിന് വളർച്ചയില്‍  മേല്‍ക്കൈ. ആറ് വര്‍ഷത്തെ മികച്ച പ്രകടനമാണ് കഴിഞ്ഞ മാസം കാഴ്ചവെച്ചത്.പണപ്പെരുപ്പമുയര്‍ത്തുന്ന ഭീഷണിക്കിടയിലും സുസ്ഥിര വളര്‍ച്ച നേടാനായതിനെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സ്വാഗതം ചെയ്തിട്ടുണ്ട്.

ഉപഭോക്താക്കളുടെ ആത്മവിശ്വാസവും ഉയര്‍ന്നു.ഐഎച്എസ് മാര്‍കിറ്റ്‌സ് ഫ്‌ളാഷ് ഇന്‍ഡെക്‌സ് ഏപ്രിലില്‍, മാര്‍ച്ചിലെ 56.4ല്‍ നിന്നും 56.7ന്റെ വ്യക്തമായ ലീഡ് നേടി.സാമ്പത്തികരംഗം മുന്നേറ്റത്തിന്റെ പാതയിലാണ്’പ്രമുഖ യൂറോപ്യന്‍ സാമ്പത്തിക ഉപദേഷ്ടാവ് ജന്നിഫര്‍ മാക് ഇയോണ്‍ പ്രസ്താവിച്ചു.പ്രതീക്ഷയുടെ നാളുകളാണ് കടന്നുവരുന്നതെന്ന് ഐഎച്എസ് മാര്‍കിറ്റ്‌സിലെ ബിസിനസ് ഇക്കണോമിസ്റ്റ് ക്രിസ് വില്യംസണും പ്രത്യാശിച്ചു.

Scroll To Top